വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ കരാറിൽ വെട്ടിലായി മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് സർക്കാരും

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ കരാറിൽ വെട്ടിലായി മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് സർക്കാരും. മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയിൽ ഓഹരി കൈമാറ്റ ചർച്ച നടന്നോയെന്ന് ഡോ.തോമസ് ഐസക് ചോദിച്ചു. സമുദ്ര മിഷൻ നീക്കത്തിനെതിരെ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കരാർ നീക്കങ്ങളെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ട് മുൻപ് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ മംഗലാപുരം യാത്രയുടെ ഫലമാണ് വിഴിഞ്ഞം ഓഹരി കൈമാറ്റം. ഉടമസ്ഥരായ കേരള സർക്കാരിനോട് ചർച്ച ചെയ്യാതെയാണ് അദാനി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുമായി കരാർ ഉണ്ടാക്കിയത്. എന്നാൽ കരാർ ഉണ്ടാക്കിയത് സർക്കാർ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും ഡോ തോമസ് ഐസക് പറഞ്ഞു.

സമുദ്ര മിഷൻ നിർദ്ദേശത്തിലൂടെ തീരദേശവും തുറമുഖവും കുത്തക കമ്പനികൾക്ക് തീറെഴുതി കൊടുക്കുന്നു എന്ന പ്രതിപക്ഷ വിമർശനത്തെ ശരി വെയ്ക്കുന്നതാണ് വിഴിഞ്ഞം കരാറെന്നും തോമസ് ഐസക് പറഞ്ഞു. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് വി എസ്‌ അച്യുതാനന്ദൻ സർക്കാർ ഉണ്ടാക്കിയ കരാർ പിന്നീട് വന്ന യുഡിഎഫ് സർക്കാർ ആട്ടിമറിച്ചതിന്റെ ഫലം കൂടിയാണ് ഇപ്പോഴത്തെ അദാനിയുടെ നീക്കം.

Also Read: ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടു

ഇത്തരത്തിൽ ദുരൂഹമായ ഒരു കരാർ വരുമ്പോൾ മറ്റു വിദേശ കമ്പനികൾക്ക് വിഴിഞ്ഞത്തേക്ക് വരാൻ തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് അതിവേഗം കുതിച്ചുകൊണ്ട് ഇരിക്കുന്ന വിഴിഞ്ഞം തുറമുഖത്തെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News