
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി ഉദ്ഘാടനം ചെയ്തത് വിഎസ് അച്യുതാനന്ദൻ ആണ്. ഇ കെ നായനാരുടെ കാലത്തു തന്നെ തുറമുഖത്തിന്റെ സാധ്യതയെ പറ്റി പഠനം തുടങ്ങി. പദ്ധതി തുടങ്ങിയത് ഇടതുമുന്നണി സർക്കാർ. തുറമുഖം തുറമുഖം ആക്കി മാറ്റിയത് ഇന്നത്തെ പിണറായി സർക്കാരാണെന്നും മന്ത്രി വി എൻ വാസവൻ.
എല്ലാ തരത്തിലുള്ള പ്രതിസന്ധികളെയും ഈ സർക്കാർ തരണം ചെയ്തു. സമരം ഉണ്ടായി അതിനെയും അതിജീവിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. തുറമുഖം യാഥാർഥ്യമായതിനു ശേഷം 240 ഷിപ്പുകൾ വന്നു. ലക്ഷം കണ്ടെയ്നറുകൾ തുറമുഖത്ത് കൈകാര്യം ചെയ്തുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
Also Read: കേരള ബാങ്കിൽ നിക്ഷേപത്തിലും വായ്പയിലും വർദ്ധനവ് ഉണ്ടായെന്ന് മന്ത്രി വി എൻ വാസവൻ
ഇന്ത്യയിലെ ഒന്നാമത്തെ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും 2028 ൽ വിഴിഞ്ഞം പദ്ധതി പൂർണ്ണസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു. ലോകത്തെ പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം പദ്ധതിയിൽ പിണറായി സർക്കാർ ഇച്ഛാശക്തിയോടുകൂടി മുന്നോട്ടുപോകുന്നുവെന്നും കല്ലിട്ടാൽ മാത്രം കാര്യം നടക്കില്ല ഇച്ഛാശക്തിയോടെ പദ്ധതി നടപ്പിലാക്കണം അതിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖം പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

