കമ്മീഷനിങ്: വിഴിഞ്ഞത്ത് മുന്നൊരുക്കങ്ങൾ സജീവം; നാളെ മുഖ്യമന്ത്രി നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തും

VIZHINJAM port

കമ്മീഷനിങ്ങിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിൽ സജീവമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായി നാളെ വിഴിഞ്ഞം തുറമുഖം സന്ദർശിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ കമ്മീഷനിങ്ങ് മെയ് 2 നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രധാനമന്ത്രി നിർവഹിക്കുക. ഉദ്ഘാടനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ ഓഫീസിന്‍റെ മുൻവശത്ത് സംഘാടക സമിതിയുടെ ഓഫീസ് പ്രവർത്തിച്ചു വരുകയാണ്.

കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോസ്റ്റ് ഗാർഡ്, ഇൻലാൻഡ് നാവിഗേഷൻ, ഫിഷറീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, പ്രൈവറ്റ് ബസ് തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പിന്തുണ ഉറപ്പ് നൽകി.

വിവിധ ഘട്ടങ്ങളിലായി മന്ത്രി വി എൻ വാസവന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം തുറമുഖം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും.

news summary: Vizhinjam International Port is actively preparing for commissioning

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News