രാജ്യത്തെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു

vizhinjam-port-mothership

തിരുവനന്തപുരം: ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്നർ ഹാൻഡ്ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.6 മീറ്റർ ആഴവും 24,116 കണ്ടെയ്നർ ശേഷിയുമുള്ള ഈ കപ്പൽ ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്. എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് വിഴിഞ്ഞത്ത് എത്തിയതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.

രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമൻ കപ്പലുകളെ കൈകാര്യം ചെയ്യാൻ സാധിക്കും. അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റിന്റെ നങ്കൂരമിടലെന്നും മുഖ്യമന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.

Also Read- ചരിത്രം കുറിച്ച് വിഴിഞ്ഞം; ഏറ്റവും കൂടുതൽ ഡ്രാഫ്റ്റ് ആഴമുള്ള മദർഷിപ്പ് MSC കെയ്ല തുറമുഖത്ത്

നേരത്തെ എംഎസ്‌സി കെയ്ലെ, എംഎസ്‌സി ഒറിയോൺ തുടങ്ങിയ മദർഷിപ്പുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. ഇതുവരെ അഞ്ച് മദർഷിപ്പുകളാണ് വിഴിഞ്ഞത്ത് എത്തിയത്. മദർഷിപ്പുകളിൽ എത്തിച്ച കണ്ടെയ്നറുകൾ രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് മാറ്റാൻ നിരവധി ചെറുകപ്പലുകളും വിഴിഞ്ഞത്ത് എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News