‘സംസ്ഥാന വികസത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം ഓണത്തിന് കമ്മീഷന്‍ ചെയ്യും’ : മന്ത്രി വി എന്‍ വാസവന്‍

സംസ്ഥാന വികസത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നു. ഓണത്തിന് തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ട്രയല്‍ റണ്‍ ജൂണ്‍ മാസം തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.എന്‍.വാസവന്റെയും സജി ചെറിയാന്റെയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.

Also read:യൂട്യൂബ് ചാനലിലൂടെ അധിക്ഷേപം; ജസ്റ്റിസ് കമാൽപാഷയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ കെ ശൈലജ ടീച്ചർ

കേരള വികസനത്തിന്റെ നാഴികകല്ലാകുന്ന വിഴിഞ്ഞം പദ്ധതി കമ്മീഷന് ഒരുങ്ങുന്നു. ഓണത്തിന് തുറമുഖം കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പദ്ധതിയുടെ 85% പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. നടപടികള്‍ വേഗം പൂര്‍ത്തിയാക്കി പദ്ധതി വേഗം കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

Also read:കൊല്ലം കുന്നത്തൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയിലേക്ക് ഇടിച്ച് കയറി; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലനില്‍ക്കുന്നതിനാലാണ് സര്‍ക്കാര്‍ തിയതി പ്രഖ്യാപിക്കാത്തതെന്നാണ് സൂചന. മന്ത്രിമാരായ വി.എന്‍.വാസവന്റെയും, സജി ചെറിയാന്റെയും നേതൃത്വത്തില്‍ തുറമുഖത്ത് അവലോകനയോഗം ചേര്‍ന്നു. മന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ്.അയ്യരും അവലോകന യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News