‘വിഴിഞ്ഞത്ത് സെപ്റ്റംബർ 24ന് ആദ്യ കപ്പലെത്തും, കപ്പലെത്തുക ചൈനയിൽ നിന്ന്’; മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തുമെന്ന് തുറമുഖവകുപ്പ് മന്ത്രി മന്ത്രി അഹമ്മദ് ദേവർകോവിൽ. കപ്പലെത്തുക ചൈനയിൽ നിന്നാകുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: റബ്ബർ കർഷകരെ കൈവിട്ട് കേന്ദ്രസർക്കാർ; റബ്ബറിന്റെ വില 300 രൂപയായി ഉയർത്തൽ പരിഗണനയില്ലെന്ന് കേന്ദ്രമന്ത്രി

വിഴിഞ്ഞം തുറമുഖത്തിൻ്റെ മാസാന്ത്യ പ്രവർത്തനാവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. പാറക്ഷാമം പരിഹരിക്കാൻ നടപടി എടുത്തു. രണ്ട് പുതിയ ക്വറികളിൽ നിന്ന് പാറ എത്തിക്കുമെന്നും ഏറ്റവും ഉറപ്പുള്ള സംവിധാനങ്ങൾ ആണ് ഇതിനായി ഉണ്ടാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 2024 മേയിൽ എല്ലാ ഫേസും കമ്മീഷൻ ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News