യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തിത്തിരുകുന്നു ഇത് ആർഎസ്എസ്-യുഡിഎഫ് ഡീലിൻ്റെ ഭാഗം; വികെ സനോജ്

vk sanoj on pmshri

യുഡിഎഫ് സർക്കാരിന്റെ ബന്ധു നിയമനത്തിന് എതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. യുഡിഎഫ് സർക്കാർ നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തി തിരുകുന്നു ഇത് ആർ എസ് എസ് യു ഡി എഫ് ഡീലിൻ്റെ ഭാഗമാണെന്ന് വികെ സനോജ് പറഞ്ഞു.

ബി.അശോകിനെ എന്ത് ഡീലിൻ്റെ ഭാഗമായാണ് ഉന്നത വിദ്യഭ്യാസ സെക്രട്ടറിയായി നിയമിച്ചത്. ബി. അശോകിൻ്റെ മുൻ നിലപാട് പരിശോധിച്ചാൽ മതിയാകും അയാൾ സംഘപരിവാറുകാരനാണെന്ന്. എന്താണ് ഡീൽ എന്ന് തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും വികെ സനോജ് പറഞ്ഞു.

also read; റബ്ബർ ബോർഡിനെ കാവിവത്കരിക്കാൻ കേന്ദ്രം; രാഷ്ട്രീയ നിയമനത്തിലൂടെ ബിജെപി നേതാവ് എൻ ഹരിയെ ചെയർമാനാക്കി

ആർ എസ് എസിൻ്റെ പരിപാടിയിൽ സർവകലാശാല വിസി മാർ പങ്കെടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ആരാഞ്ഞു. യുഡിഎഫ് ആർ എസ് എസുമായി നടത്തുന്ന ഡീൽ ഓരോ ദിവസവും പുറത്ത് വരികയാണ്. വിസിമാർ മാപ്പ് പറയാൻ അവശ്യപ്പെട്ടതു കൊണ്ട് മാത്രമായില്ലെന്നും സനോജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News