‘മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്നു, എന്ത് ജനാധിപത്യമാണ് ഇവിടെ നടക്കുന്നത്?’ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി കെ സനോജ്

കേന്ദ്രസർക്കാറിന്റെ മാധ്യമ വേട്ടയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മാധ്യമങ്ങളെ സർക്കാർ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്നുവെന്നും എന്ത് ജനാധിപത്യമാണ് ഇവിടെ നടക്കുന്നതെന്നും സനോജ് ചോദിച്ചു.

ALSO READ: ‘അധികാര ദുർവിനിയോഗം’ ; ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയിൽ

മോദി സർക്കാരിനെ ഭയന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ ഭയന്ന് മുട്ടിലിഴയുന്ന കാഴ്ചയാണ് കാണുന്നതെന്നും സനോജ് കുറ്റപ്പെടുത്തി. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ധൈര്യത്തോടെ വാർത്തകൾ റിപ്പോർട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ ഇന്ത്യയെന്ന സങ്കൽപം തന്നെ ഇല്ലാതാകുമെന്നും രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതായി മതരാഷ്ട്രമായി മാറുമെന്നും സനോജ് പറഞ്ഞു.

ALSO READ: ജനസേനയും എൻഡിഎ വിടുന്നു; തെലങ്കാനയിൽ ടിഡിപിയുമായി സഖ്യം ഉറപ്പിച്ചു; 32 സീറ്റുകളിൽ മത്സരിക്കും

സംഘപരിവാറിന്റെ അപകടകരമായ നീക്കത്തെ ചെറുക്കണമെന്ന് പറഞ്ഞ സനോജ് ഇപ്പോളുള്ള കേന്ദ്രസർക്കാർ വേട്ട മാധ്യമങ്ങളുടെയോ ഇടതുപക്ഷത്തിന്റെയോ മാത്രം പ്രശ്നമല്ലെന്നും രാജ്യത്തിന്റെ മൊത്തം പ്രശ്നമാണെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News