
ഇഡി ബിജെപിയുടെ ഇലക്ഷൻ ഡിപ്പാർട്ട്മെൻറ് ആയി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഡിവൈഎഫ്ഐ കൊച്ചി ഇഡി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വളർത്തു പട്ടികളായി മാറിയിരിക്കുകയാണ് ഇ ഡി. ഇ ഡി രാഷ്ട്രീയ വേട്ടയ്ക്കിറങ്ങുമ്പോൾ കോൺഗ്രസ് വേട്ടപ്പട്ടികളായി മുന്നിട്ടിറങ്ങുന്നെന്നും അദ്ദേഹം ആരോപിച്ചു. ഇഡി കേസിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്.
ഇത്തരം രാഷ്ട്രീയ വേട്ട തുടർന്നാൽ കേരളത്തിൽ പിന്നെ ഒരു ഇഡി ഓഫീസും തുറന്ന് പ്രവർത്തിക്കില്ലെന്നും വി കെ സനോജ് പറഞ്ഞു. കോൺഗ്രസ് നേതാക്കന്മാർ ചില മാധ്യമങ്ങളേയും കൂട്ടുപിടിച്ച് എത്ര ഇടതു നേതാക്കൾക്കെതിരെയാണ് പരാതി നൽകിയതെന്നും ഒന്നെങ്കിലും തെളിയിക്കാനായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്ഐയോട് ചോദിക്കാതെ കേരളത്തിലെ ഒരു ഇ ഡി ഓഫീസും തുറക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം ബി ജെ പിയ്ക്ക് പണം പിരിച്ചു കൊടുക്കുന്ന ഏജൻ്റിൻ്റെ പണിയാണ് ഇ ഡിയുടേതെന്നും വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here