
വയനാട് വീട് നിർമാണ പദ്ധതിയെ കുറിച്ച് ഡിവൈഎഫ്ഐ ആലോചിച്ച സന്ദർഭത്തിൽ ദുരിത ബാധിതർക്ക് ഔദാര്യമായി തോന്നാതെ
പകരം സർക്കാരിൽ നിന്ന് ലഭിക്കേണ്ട അവകാശമായി തോന്നണം എന്ന കാഴ്ചപ്പാടാണ് ഞങ്ങളെ നയിച്ചതെന്ന് വി കെ സനോജ്. അതിനാൽ
സർക്കാർ നിർമാണം ആരംഭിച്ച ടൗൺഷിപ്പിൽ ഒരു വീടിന് 20 ലക്ഷം വച്ച് 100 വീടിൻ്റെ നിർമാണ ചിലവായ 20 കോടി നല്കുന്നതിൻ്റെ കരാർ പത്രവും വി കെ സനോജ് ഫേസ്ബുക്കിൽ പങ്കുവെച്ചു.
നേരിട്ട് വീട് വച്ച് കൊടുത്ത് ഡിവൈഎഫ്ഐ ഗ്രാമം ഉണ്ടാക്കാനോ അവരുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കും വിധം പാർട്ടിയോ സംഘടനയോ ചിഹ്നങ്ങൾ വീട്ടിൽ പതിപ്പിക്കാനോ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും സനോജ് കുറിപ്പിൽ കൂട്ടിച്ചേർത്തു. അതിനാൽ വീട് ലഭിക്കുന്ന ഗൃഹനാഥന്റെ പേരുകൾ സർക്കാരാണ് വെളിപ്പെടുത്തുകഎന്നും അദ്ദേഹം വ്യക്തമാക്കി.
Also read – സൗരോർജ്ജ ഉത്‌പാദനത്തിന്റെ മീറ്ററിങ്: വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

