
യുക്രെയ്ൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും വോളോഡിമിര്‍ സെലൻസ്കിയെ മാറ്റിയാല്‍ താൻ യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിര്‍ പുടിന്‍. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുടിൻ്റെ പ്രതികരണം.
പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും വോളോഡിമിര്‍ സെലൻസ്കിയെ മാറ്റി, മറ്റൊരു താത്ക്കാലിക ഭരണകൂടം ഭരണം ഏറ്റെടുത്താല്‍ യുദ്ധം അവസാനിപ്പിക്കുന്ന കാര്യങ്ങള്‍ താൻ പരിഗണിക്കാമെന്നാണ് പുടിൻ പറഞ്ഞത്. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തി ജനവിശ്വാസമുള്ള ഒരു സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതോടെ സമാധാന ഉടമ്പടിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാൻ കഴിയും എന്നാണ് പുടിൻ്റെ വാദം. ട്രംപ് സംഘർഷം അവസാനിപ്പിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്ന ഒരു പ്രസ്താവന കൂടി അദ്ദേഹം നടത്തിയിട്ടുണ്ട്.
ALSO READ: വിദേശ നിര്‍മ്മിത കാറുകള്‍ക്കും തീരുവ: ട്രംപുമായി കൊമ്പുകോർത്ത് കാർണി; താരിഫ് യുദ്ധം മുറുകുന്നു
അതേസമയം കഴിഞ്ഞ ദിവസം സെലൻസ്കി പുടിനെ പറ്റി നടത്തിയ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ “ഉടൻ മരിക്കും” എന്നും അതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്നും എന്നുമായിരുന്നു സെലെൻസ്‌കി.യുടെ പ്രസ്താവന. പാരീസിൽ വെച്ച് നടന്ന ഒരു അഭിമുഖത്തിനിടെയാണ് സെലെൻസ്‌കി ഇത്തരം പരാമർശം നടത്തിയത്. റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങൾ ഉണ്ടായതിനിടെയാണ് സെലൻസ്കിയുടെ ഈ പരാമര്‍ശം.
“അദ്ദേഹം (പുടിൻ) ഉടൻ മരിക്കും, അത് ഒരു വസ്തുതയാണ്, അതോടെ യുദ്ധം അവസാനിക്കും,”-എന്നായിരുന്നു സെലൻസ്കി പറഞ്ഞത്. ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരെ കാണവെയാണ് അദ്ദേഹം ഈ വാദം ഉന്നയിച്ചത്.
കുറച്ച് മാസങ്ങളായി പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിക്കുന്നുണ്ട്. റഷ്യൻ നേതാവ് നിർത്താതെ ചുമയ്ക്കുന്നതിന്റെയും കൈകാലുകൾ സ്വമേധയാ ചലിപ്പിക്കുന്നതിന്റെയും വീഡിയോകൾ അഭ്യൂഹങ്ങൾക്ക് കൂട്ടിയിരുന്നു. മുൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിൻ മേശയിൽ പിടിച്ചുകൊണ്ട് കസേരയിൽ ചാരിയിരിക്കുന്ന ഒരു വിഡിയോയും വലിയ ചര്‍ച്ചയായിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here