റീച്ച് ഉണ്ടാക്കുവാനുള്ള തരികിട പരിപാടിയാണിത്; ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും ശ്രമിച്ചിട്ടില്ല

തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ കൂടുതൽ പ്രതികരണവുമായി വ്‌ളോഗർ മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാൻ. കേസിൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും ശ്രമിച്ചിട്ടില്ലെന്നും കേസിൽ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ എല്ലാം കൈയിലുണ്ട് എന്നുമാണ് ഷാക്കിർ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആണ് ഇക്കാര്യം ഷാക്കിർ വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ:തലയും വിരലുകളും വെട്ടി മാറ്റി, പല്ലുകള്‍ തല്ലിക്കൊഴിച്ചു; ആദ്യ വിവാഹത്തിലെ മകനുമായി അവിഹിതമെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

തൻെറ നിരപരാധിത്വം കോടതിയിൽ തെളിയിക്കും. കാനഡ യാത്ര കഴിഞ്ഞ് ദുബൈയിലാണുള്ളതെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാൽ നാട്ടിൽ വരുമെന്നും ഷാക്കിർ പറഞ്ഞു.കേസിൽ ഞാൻ ഒത്തുതീർപ്പിനു ശ്രമിച്ചുവെന്ന് പറയുന്നുണ്ട്. എന്നാൽ, ഞാൻ ഒരിക്കലും ഒത്തുതീർപ്പിനു ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല,  ഇനിയൊരിക്കലും ഒത്തുതീർപ്പിനു ശ്രമിക്കുകയുമില്ല. സോഷ്യൽ മീഡിയയിൽ റീച്ച് ഉണ്ടാക്കുകയാണ് എനിക്കെതിരെ കേസ് കൊടുത്തവരുടെ ലക്ഷ്യം. അതിനുള്ള തരികിട പരിപാടിയാണിത്. അയാളുടെ ചാനലിൽ മുഴുവൻ എന്നെക്കുറിച്ചുള്ള വളരെ മോശമായ രീതിയിലുള്ള അപവാദങ്ങളാണുള്ളത്. വെല്ലുവിളികളും വരുന്നുണ്ട്. എനിക്കെതിരെ ആരോപണം ഉന്നയിച്ചത് അവരാണ്. അത് അവർ തെളിയിക്കട്ടെയെന്നും ഷാക്കിർ പറഞ്ഞു.

”സ്ത്രീയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ നാട്ടിലെ നിയമം അനുസരിച്ച് ഞാൻ നാട്ടിൽ വന്നാൽ പൊലീസ് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലിടും. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചാൽ ഞാൻ നാട്ടിൽ വരും. ശബ്ദസന്ദേശം അടക്കമുള്ള സി സി ടി വി കാമറാ രേഖകളും ശക്തമായ തെളിവുകളും കൈയിലുണ്ട്. എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും ഷാക്കിർ വ്യക്തമാക്കി.

ALSO READ:പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ ബിനാമി നിക്ഷേപമുണ്ടെന്ന ഇഡിയുടെ വാദം കെട്ടിച്ചമച്ചത്; രേഖകള്‍ കൈരളിന്യൂസിന്

ഈ കേസ് തീരാൻ ഒരു വർഷമെങ്കിലും എടുക്കും. അതുകഴിഞ്ഞ് നാളെ നിരപരാധിയായി പുറത്തുവന്നാലും ജനങ്ങളുടെ മുന്നിൽ ഞാൻ സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ ആളാകും. ഇത് എന്റെ കുടുംബത്തെയും ബാധിക്കും. നാട്ടിൽ ഒരു സ്ത്രീ വിചാരിച്ചാൽ ഏതു പുരുഷനെയും തകർക്കാനാകും. എനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ ഒരുപാട് വ്യാജ വാർത്തകൾ വരുന്നുണ്ട്. പൊലീസിൽ വിളിച്ചുചോദിച്ചപ്പോൾ അങ്ങനെയൊരു നോട്ടിസും ഇറങ്ങിയിട്ടില്ലെന്നാണു പറഞ്ഞതെന്നും ഷാക്കിർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News