
സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാൽ പൊലീസ് കസ്റ്റഡിയിൽ. വടകര ബസ് സ്റ്റാൻ്റിൽ വെച്ച് ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. സംഭവത്തിൽ വടകര പൊലീസാണ് തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ കസ്റ്റഡിയിലെടുത്തത്.
Also Read: തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിൽ ഹിജാബിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി
വടകര – കൈനാട്ടി ദേശീയപാതയില്‍ വെച്ച് നിഹാൽ സഞ്ചരിച്ച കാറിന് ബസ് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് തോക്ക് ചൂണ്ടുന്നതിലേക്ക് എത്തിച്ചത്. ഇതിനുശേഷം കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികൾ തടഞ്ഞുവെച്ച് ഇവരെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

