നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവ് മദ്യപിച്ച് വാഹനമോടിച്ച് അപകടം

നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവ് മദ്യപിച്ച് വാഹനമോടിച്ച് അപകടം. ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അജിത് കുമാറാണ് മദ്യപിച്ച് വാഹനമോടിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. അപകടമുണ്ടാക്കി കടന്നുകളഞ്ഞ അജിത് കുമാറിനേയും പഞ്ചായത്ത് മെമ്പർ ജെന്നറിനേയും നാട്ടുകാർ പിന്തുടർന്ന് പിടികൂടി. തുടർന്ന് ഇവരെ പാറശ്ശാല പോലീസിൽ ഏൽപ്പിച്ചു.

ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരിമരുന്നു വില്‍പന; കാക്കനാട് ഡ്രൈവര്‍ അറസ്റ്റില്‍

എറണാകുളം കാക്കനാട് ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരി മരുന്നു വില്‍പന നടത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി അനൂപ് ആണ് ആറ് ഗ്രാം എം ഡി എം എയുമായി എക്‌സൈസിന്റെ പിടിയിലായത്.

കോംബിങ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കാക്കനാട് പൈപ്പ് ലൈന്‍ ഭാഗത്തു നിന്നുമാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്. കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ബെംഗളുരൂവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്.

ഏതാനും വര്‍ഷങ്ങളായി ടാക്‌സി സേവനത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്പന നടത്തി വരികയായിരുന്നു. വിഷുദിന തലേന്ന് ലഹരി വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News