
വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിങ് കോളേജിൽ ഫെസ്റ്റിനിടെ സംഘർഷം. വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി അൽ അമീനിന് ആണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഇടതു കണ്ണിന്റെ കോർണിയും റെറ്റിനയും തകർന്നു. കൂർത്ത ഇടിവള കൊണ്ട് മുഖത്ത് ഇടിക്കുന്നത് ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അൽ അമീൻ. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിങ് കോളേജിൽ ഇക്കഴിഞ്ഞ 24ന് ആയിരുന്നു സംഘർഷം. തിരുവനന്തപുരം കണ്ണാശുപത്രിയിൽ വിദ്യാർത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. വിദഗ്ധ ചികിത്സയ്ക്കായി വിദ്യാർത്ഥിയെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയെന്നും അധികൃതർ പ്രതികരിച്ചു.
ALSO READ: വന്യ മൃഗങ്ങളുടെ ആക്രമണം: സർക്കാറിന്റെ കയ്യിൽ ഒറ്റമൂലിയില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ
അതേസമയം പരാതിയിൽ ഏഴ് പേർക്കെതിരെ കേസെടുത്തിട്ടും പ്രതികളെ ഇതുവരെ പിടികൂടിയില്ല. ശിവജിത്ത്, നിതിൻ, കാശിനാഥ്, കണ്ടാൽ അറിയാവുന്ന നാലുപേർക്കും എതിരെയാണ് കേസ്. പ്രതികളുടെ ദൃശ്യങ്ങൾ കൈമാറിയിട്ടും വെഞ്ഞാറമൂട് പൊലീസ് നടപടി എടുത്തില്ലെന്ന് ആണ് ആരോപണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

