
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം 12 ഇടങ്ങളിലുള്ള ഇഡിയുടെ റെയ്ഡിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി വി എൻ വാസവൻ. റെയ്ഡിനെ രാഷ്ട്രീയമായി നേരിടുമെന്നും സിപിഐഎമ്മിന്റെ മുൻപിൽ ഇതൊന്നും വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാവിനെ ചോദ്യം ചെയ്തുവെന്നും പാർട്ടിയെ തകർക്കാൻ നീക്കം നടക്കുകയാണെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു. ഇഡി റെയ്ഡ് മോഡി വിഡി ഡിലാണെന്നും ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇ ഡി ഗോ ബാക്കെന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. സിപിഐഎമ്മിനെതിരായ കടന്നാക്രമണത്തിനുള്ള അവസാനത്തെ ആയുധമായാണ് ഇഡി റെയ്ഡിനെ കാണുന്നതെന്നാണ് പ്രവർത്തകർ ഉയർത്തുന്ന വിമർശനം. സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ALSO READ:സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം, ഇഡി ഗോ ബാക്ക് മുദ്രാവാക്യവുമായി സിപിഐഎം പ്രവർത്തകർ
ലോക്കൽ – ബ്രാഞ്ച് തലത്തിൽ ഇന്ന് വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും ഡോ. ജോൺ ബ്രിട്ടാസ് എംപിയും പിണറായി വിജയന്റെ വാടക വീടിനുമുന്നിലെ പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണ്.പ്രതിഷേധവുമായി സിപിഐഎം ദേശീയ നേതൃത്വവും രംഗത്തെത്തിയിരിക്കുകയാണ്. ദില്ലിയിലെ ഇ ഡി ആസ്ഥാനത്ത് ഉച്ചയ്ക്ക് 2 30 ക്ക് മാർച്ച് സംഘടിപ്പിക്കും. മാർച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലാണ് നടക്കാൻ പോകുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

