
ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതിയെ അപമാനിച്ച ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ വിമർശനവുമായി വിഎൻ വാസവൻ. ഇത് ആയിരങ്ങളായ പാവങ്ങൾക്ക് സഹായമായ പദ്ധതിയാണെന്നും ജാതിയും, മതവും, രാഷ്ട്രീയവും നോക്കിയല്ല ഡിവൈഎഫ്ഐ ഭക്ഷണ വിതരണം നടത്തിയതെന്നും വിഎൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ വിവിധ സംഘടനകൾ ഭക്ഷണം നൽകുന്നുണ്ട്. ഇത് പാടില്ലെന്ന മന്ത്രിയുടെ നിലപാട് മനുഷ്യത്വത്തിന് എതിരാണെന്നും വിഎൻ വാസവൻ പറഞ്ഞു. കരുണാകരൻ്റെ ചിത്രം വെച്ച് കോട്ടയം ജില്ലാശുപത്രിയിൽ ഭക്ഷണം നൽകുന്നുണ്ട്.അതിന് ആരും എതിരല്ലെന്നും വിഎൻ വാസവൻ കൂട്ടിച്ചേർത്തു.
also read; നെന്മാറ ഇരട്ടകൊലകേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ
മന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ മന്ത്രി യു ടേണടിച്ചു. ഈ സർക്കാർ ഒരു യൂ ടേൺ സർക്കാരായി മാറി. മന്ത്രിയുടെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വിഎൻ വാസവൻ പറഞ്ഞു. ഭക്ഷണ വിതരണം തുടരാൻ അവസരം ഉണ്ടാവണം. ഭക്ഷണ വിതരണം തടയാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

