മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള ബാങ്കുമായുള്ള ലയനം; സുപ്രധാന വിധിയെന്ന് മന്ത്രി വി എൻ വാസവൻ

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടിക്ക് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻ്റെ അംഗീകാരം ലഭിച്ചത് സുപ്രധാന വിധിയെന്ന് മന്ത്രി വി എൻ വാസവൻ. സർക്കാർ നിലപാട് ശരിയെന്ന് തെളിഞ്ഞു. യുഡിഎഫിൻ്റെ വാദം പൂർണമായി തള്ളി. റിസർവ്ബാങ്ക് എതിർ സത്യവാങ്മൂലം നൽകിയിട്ടും കോടതിവിധി അനുകൂലമാഎന്നും അദ്ദേഹം പറഞ്ഞു. ഈ വിധി യുഡിഎഫിന് തിരിച്ചടിയാണ്. മലപ്പുറം ജില്ലാ ബാങ്ക് ക്രമവിരുദ്ധമായി ഇടപെട്ടതിന് തെളിവ് ലഭിച്ചു. ഇത് റിസേർവ് ബാങ്കിനും തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: കർഷകസമരം; യുവകർഷകന്റെ മരണത്തിൽ പഞ്ചാബ് പൊലീസ് കേസെടുത്തു

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് ലീഗ് നേതാവ് യുഎ ലത്തീഫ് എംഎല്‍എ നല്‍കിയ ഹര്‍ജി നേരത്തെ സിംഗിൾ ബഞ്ച് തള്ളിയിരുന്നു. സർക്കാർ നടപടി നിയമപരമാണെന്ന് കണ്ടെത്തി ശരിവച്ച സിംഗിൾ ബഞ്ച് നടപടിക്കെതിരെ യു ഡി എഫ് നേതാക്കൾ ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. കേസ് സമഗ്രമായി പരിശോധിച്ച ഡിവിഷൻ ബഞ്ചും സർക്കാർ നടപടി അംഗീകരിച്ചു.

Also Read: സിദ്ധാര്‍ഥിന്റെ മരണം; എസ്എഫ്‌ഐ നേതൃത്വത്തില്‍ പരസ്യവിചാരണ നടന്നുവെന്ന വാര്‍ത്ത വ്യാജം

ഇത് സംബന്ധിച്ച് സഹകരണ നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി നിയമപരമാണെന്ന് ജസ്റ്റിസുമാരായ അമിത് റാവലും സി എസ് സുധയും ഉത്തരവിൽ വ്യക്തമാക്കി. ലയന പ്രമേയമോ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമോ ഇല്ലെങ്കിലും ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാമെന്നാണ് സഹകരണ സൊസൈറ്റി നിയമ ഭേദഗതി. നിര്‍ബന്ധിതമായി ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാന്‍ കേരള ബാങ്കിന് ഇത് അധികാരം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News