അറിഞ്ഞോ… ? ഇനി എത്ര വേണമെങ്കിലും വിളിക്കാം; ബിഎസ്എൻഎല്ലിന് എതിരാളിയായി വോഡഫോണിന്റെ പ്രീപെയ്ഡ് പ്ലാന്‍

ഫോണ്‍ വിളിക്കാനും ഡേറ്റ ഉപയോഗിക്കാനും വന്‍ തുക മുടക്കാനില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കായി ഇതാ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോണ്‍ ഐഡിയ. 1049 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാന്‍ ആണ് ടെലികോം കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

ദീർഘനേരമുള്ള ഫോൺ വിളികൾ മാത്രം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ പ്ലാൻ ആണിത്. ഒപ്പം പരിമിതമായ ഡേറ്റയും എസ്എംഎസും കൂടെയുണ്ടാകും. ദീര്‍ഘനാള്‍ വാലിഡിറ്റി ഉണ്ടെന്നുള്ളതാണ് പ്ലാനിന്റെ ഏറ്റവും വലിയ നേട്ടം.

ALSO READ: പ്രതീക്ഷിച്ചത് ക്യൂട്ട്നെസ്സ്, കിട്ടിയത് മറ്റൊരു ക്യൂട്ട്നെസ്സ്; അമ്മയുടെ റീൽ പരീക്ഷണത്തിൽ പേടിച്ച് കുരുന്ന്

1049 രൂപയുടെ പ്ലാനിലുള്ളത് ഈ സേവനങ്ങൾ

180 ദിവസത്തെ വാലിഡിറ്റി
ഏത് നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാം
180 ദിവസത്തെ വാലിഡിറ്റിയില്‍ ആകെ 12 ജിബി ഡേറ്റ
1800 എസ്എംഎസുകള്‍

ഡേറ്റാ പരിധി കഴിഞ്ഞാല്‍ എംബിയ്ക്ക് 50 പൈസ നിരക്കില്‍ ഇടാക്കും. എസ്എംഎസ് പരിധി കഴിഞ്ഞാല്‍ ലോക്കല്‍ എസ്എംഎസിന് 1 പൈസയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ഈടാക്കും. 180 ദിവസം എന്നാല്‍ ആറ് മാസത്തെ വാലിഡിറ്റി എന്നാണര്‍ത്ഥം. അതായത് ഈ പ്ലാനില്‍ പ്രതിമാസം 149 രൂപ ചെലവ്. എങ്കിലും 1049 രൂപ ഒന്നിച്ച് റീച്ചാര്‍ജ് ചെയ്യണമെന്ന് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News