
സാറ്റലൈറ്റ് വഴിയുള്ള ലോകത്തിലെ ആദ്യ വീഡിയോ കോൾ വിജയകരമായി പരീക്ഷിച്ച് വോഡഫോൺ. സാധാരണ സ്മാർട്ട് ഫോൺ ഉപയോഗിച്ചായിരുന്നു നെറ്റ്‌വർക്ക് ഇല്ലാത്ത പർവത നിരകളിൽ കമ്പനി പരീക്ഷണം നടത്തിയത്. എസ്ടി സ്പേസ് മൊബൈൽ എന്ന കമ്പനിയുമായി സഹകരിച്ചാണ് വഐ ഉപഗ്രഹങ്ങൾ റൂട്ട് ചെയ്തത്. 2025 അവസാനത്തോടെ യൂറോപ്പിലുടനീളം സേവനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
അതിനു ശേഷം വൈകാതെ തന്നെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കിയേക്കും. നെറ്റ്‌വർക്ക് സിഗ്നൽ ഇല്ലാത്ത വെൽഷ് പർവതനിരകളിൽ ആയിരുന്നു കമ്പനി പരീക്ഷണം നടത്തിയത്. ഇവിടെ താമസിച്ച വോഡഫോണിൻ്റെ യൂറോപ്യൻ മൊബൈൽ ഓപ്പറേറ്റർ മാർഗരിറ്റ ഡെല്ലയ്ക്കാണ് ആദ്യ വീഡിയോ കോൾ ലഭിച്ചത്.
ALSO READ; ചരിത്രത്തിലേക്ക് നടന്ന്; ബഹിരാകാശത്ത് ഏറ്റവും കൂടുതതൽ സമയം നടന്ന വനിതയായി സുനിതവില്യംസ്
കമ്പനിയിലെ എഞ്ചിനീയർ റോവൻ ചെസ്മറായിരുന്നു മറു വശത്ത്. മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന എല്ലാ വിധ സേവനങ്ങളും ഇനി സാറ്റലൈറ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലഭ്യമാകും. വോയ്സ്, ടെക്സ്റ്റ്, വീഡിയോ, ഡാറ്റ ട്രാൻസ്മിഷൻ എന്നിവയെല്ലാം ലഭ്യമാണ്. 120 മെഗാബിറ്റ് വേഗതയിലായിരുന്നു വീഡിയോ പരീക്ഷണം. മുമ്പ് പഴയകാല ഐഫോണുകളിൽ അടിയന്തര മെസേജുകൾ അയക്കാൻ മാത്രമായിരുന്നു ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. സാങ്കേതികവിദ്യയാണ് ഇപ്പോൾ സാധാരണ ഫോണിൽ പോലും ലഭ്യമാക്കിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here