
വണ്ടിപ്രാന്തൻമാർക്കിതാ ഒരു സന്തോഷ വാർത്ത. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലായ ഗോള്‍ഫ് മെയ് 26-ന് പുറത്തിറങ്ങും. കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (സിബിയു) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറിന്റെ പ്രീ ബുക്കിം 2025 മെയ് അഞ്ചിന് ആരംഭിച്ചിരുന്നു. ആദ്യ ബാച്ചില്‍ 150 വാഹനം മാത്രമായിരിക്കും ഉണ്ടാകുകയെന്നാണ് വിവരം. പൊള്ളുന്ന വില പ്രതീക്ഷിക്കുന്ന കാര്‍ ആയിട്ട് കൂടി വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഇതിന്റെ ഗോള്‍ഫ് ജിടിഐയുടെ പ്രീ-ബുക്കിംഗുകള്‍ അവസാനിപ്പിച്ചിരിക്കുകയാണ് കമ്പനി. ഓണ്‍ലൈനായാണ് ഈ വാഹനം ബുക്കുചെയ്യാന്‍ അവസരം ഒരുക്കിയിരുന്നത്.
ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള 3D എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റൂഫ് മൗണ്ടഡ് സ്പോയിലര്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, ഫ്രണ്ട് ഡോറുകളില്‍ ജിടിഐ ബാഡ്ജിംഗ്, ഫൈവ് സ്പോക്ക് അലോയ് വീലുകള്‍, കോണ്‍ട്രാസ്റ്റ് റെഡ് ബ്രേക്ക് കാലിപ്പറുകള്‍ തുടങ്ങിയവയാണ് കാറിന്റെ പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. ഫോക്‌സ്വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഗോള്‍ഫിനുണ്ട്.
ALSO READ: മലയാളി ഡാ!! ഇന്ത്യയിലെ ആദ്യ റോള്‍സ്-റോയ്‌സ് ഗോസ്റ്റ് മലയാളിക്ക് സ്വന്തം
ഏഴ് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സ്യൂട്ട് എന്നിവയുള്‍പ്പെടെയുള്ള പാസഞ്ചര്‍ സേഫ്റ്റിക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഫ്രണ്ട് ആക്‌സില്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, പ്രോഗ്രസീവ് സ്റ്റിയറിംഗ് തുടങ്ങിയ മെക്കാനിക്കല്‍ അപ്ഗ്രേഡുകളും ഗോള്‍ഫ് ജിടിഐയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ALSO READ: വാങ്ങിയത് വെറും ആറ് പേര്‍ മാത്രം! മഹീന്ദ്രയുടെ ഉള്ളവില കളഞ്ഞ് ഈ മോഡല്‍
വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന്റെ ഔദ്യോഗിക വില പ്രഖ്യാപനം അവതരണ വേളയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here