1.50 ലക്ഷം വരെയുള്ള ഓഫറുകളുടെ വിസ്മയമൊരുക്കി ഫോക്സ്‌വാഗണ്‍

ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ വമ്പിച്ച വിസ്മയമൊരുക്കി ഫോക്സ്വാഗണ്‍. വിപണിയിലെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടുതല്‍ എന്നുള്ളതാണ് പൊതുവെ ഫോക്സ്വാഗണിനെതിരെയുള്ള പരാതി. എന്നാല്‍ അതിനൊരു പരിഹാരമായി കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നു.

വെര്‍ട്ടിസ്, ടൈഗൂണ്‍, ടിഗുവാന്‍ എന്നീ 3 മോഡലുകള്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. മികച്ച ക്യാഷ് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ബോണസും സൗജന്യ സേവന പാക്കേജുകളും കമ്പനി ഉപഭോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുന്നു. സേഫ്റ്റിയും പെര്‍ഫോമന്‍സും വെച്ചാണ് ഫോക്സ്വാഗണ്‍ ഉപഭോക്തമനസ്സുകളില്‍ ഇടം നേടിയത്.

1.50 ലക്ഷം രൂപ ഡിസ്‌കൗണ്ടോടുകൂടി ഉപഭോക്താക്കള്‍ക്കു ജര്‍മന്‍ ബ്രാന്‍ഡിന്റെ പ്രീമിയം മോഡലായ ടിഗുവാന്‍ സ്വന്തമാക്കാം.2023 മോഡല്‍ ഇയര്‍ എസ് യുവിക്ക് മാത്രമാണ് ഈ ഓഫര്‍ ഉപയോഗപ്പെടുത്താനാവുക. പ്രീമിയം സെഡാന്‍ വാങ്ങുന്നവര്‍ക്ക് 1.40 ലക്ഷം വരെയുള്ള ഡിസ്‌കൗണ്ടുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

നിലവിലെ ഫോക്സ്വാഗണ്‍ ഉപഭോക്താക്കള്‍ക്കായി കമ്പനി പുതിയ സമ്മര്‍ കാര്‍ കെയര്‍ ക്യാമ്പയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 31 വരെ മാത്രമേ ഈ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News