ഇന്ത്യൻ വാഹന വിപണിയിലേക്ക് പുതിയ മോഡലുമായി ഫോക്സ്‌വാഗൺ; മഹീന്ദ്രയുമായുള്ള പദ്ധതികൾ അവസാനിപ്പിച്ചു

‘പീക്ക് ഇവി’ (PEAK EV) എന്ന പേരിൽ ഒരു പുതിയ പ്രോജക്ടിനൊപ്പം ഒരു സ്വതന്ത്ര കോഴ്‌സ് ചാർട്ട് ചെയ്യാൻ പദ്ധതിയുമായി ഫോക്സ്‌വാഗൺ. മഹീന്ദ്രയുമായി ഇവി പങ്കാളിത്വത്തിന്റെ ചർച്ചകൾ തങ്ങൾ അവസാനിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. രണ്ട് കമ്പനികൾക്കും ഒരു ചെറിയ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോം സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ പുതിയ PEAK EV പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ ഇതിനകം കമ്പനി തുടങ്ങി എന്നാണ് വ്യക്തമാകുന്നത്.

ALSO READ:എയര്‍ഹോസ്റ്റസിനെ കടിച്ചു; അമിതമായി മദ്യപിച്ച യാത്രക്കാരന് ഒന്നും ഓര്‍മയില്ല

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ത്യൻ വാഹന വിപണിയിലേക്ക് പ്രത്യേകമായി ഡിസൈൻ ചെയ്ത് ഇവി എസ്‌യുവി അവതരിപ്പിക്കാൻ ആണ് ഫോക്സ്‌വാഗൺ ലക്ഷ്യമിടുന്നത്.ഇന്ത്യയിൽ MEB21G ആർക്കിടെക്ചർ പ്രാദേശികവൽക്കരിക്കുന്നതിനെ കേന്ദ്രീകരിച്ചാണ് PEAK EV പദ്ധതി നടപ്പാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. തുടർന്ന് എൻട്രി, മിഡ് സൈസ് എസ്‌യുവികളുടെ നിർമ്മാണത്തിൽ കമ്പനി മാറും.

റിപ്പോർട്ടുകൾ അനുസരിച്ച് , ഇ വി പ്ലാറ്റ്‌ഫോമിന്റെ പ്രാദേശികവൽക്കരണത്തിനായി കുറഞ്ഞത് ഏകദേശം 9,183 കോടി രൂപ അധിക നിക്ഷേപവും കമ്പനി നടത്തുന്നുണ്ട്. ഫോക്‌സ്‌വാഗന്റെ എസ്‌യുവി പുറത്തിറക്കിയതിന് പിന്നാലെ പ്രോജക്റ്റിലെ പ്രധാന നേതാവായ സ്‌കോഡ ഓട്ടോയും സ്വന്തം ഇവി യൂണിറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

ALSO READ:പൊങ്കൽ ജെല്ലിക്കെട്ടിൽ തമിഴ്‌നാട്ടിൽ രണ്ട് മരണം; നൂറോളം പേർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News