
റഷ്യ- യുക്രെയ്ൻ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിനെ യുക്രെയ്നിലേക്ക് ക്ഷണിച്ച് പ്രസിഡൻ്റ് വോളോഡിമിര്‍ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിനും മുമ്പ്, ഡൊണാൾഡ് ട്രംപിനെ തന്റെ രാജ്യം സന്ദർശിക്കണമെന്നാണ് സെലെൻസ്‌കി ആവശ്യപ്പെട്ടത്.സിബിഎസിന്റെ 60 മിനിറ്റ്സ് പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കി ഇക്കാര്യം പറഞ്ഞത്.
“ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങൾ, ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ എന്നിവയ്ക്ക് മുമ്പ്, ദയവായി ആളുകളെയും, സാധാരണക്കാരെയും മരിച്ചവരെയും കാണാൻ വരൂ,” – എന്നാണ് സെലൻസ്കി പറഞ്ഞത്. എന്നാല്‍ ട്രംപ് ഈ ക്ഷണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO READ: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയായ ഡോക്ടറും കുടുംബവും കൊല്ലപ്പെട്ടു
യുക്രെയ്‌നിന്റെ ഏറ്റവും ശക്തമായ സൈനിക സഖ്യകക്ഷിയായ യുഎസ്, ട്രംപിന്റെ കീഴിൽ ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുമിയില്‍ റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് “ഭയാനകമായിരുന്നു” എന്നും “അവർ ഒരു തെറ്റ് ചെയ്തുവെന്ന്” തന്നോട് പറഞ്ഞിട്ടുണ്ടെന്നും യുഎസ് ട്രംപ് പറഞ്ഞു.എന്നാല്‍ ആരാണ് ഇക്കാര്യം പറഞ്ഞതെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.റഷ്യയുടെ ആക്രമണം എല്ലാ മാന്യതയുടെയും പരിധി ലംഘിച്ച ഒന്നാണെന്നാണ് നേരത്തെ, ട്രംപിന്റെ യുക്രെയ്നിലെ പ്രത്യേക പ്രതിനിധിയായ വിരമിച്ച ലെഫ്റ്റനന്റ് ജനറൽ കീത്ത് കെല്ലോഗ് പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here