മദ്യപാനികള്‍ സൂക്ഷിക്കുക, ഇനി ‘വെള്ളമടിച്ച്’ ഛര്‍ദിച്ചാല്‍ ബില്ലിന്റെ കൂടെ പിഴ ഈടാക്കും

മദ്യപിച്ച് ഇനി ഛര്‍ദിച്ച് റെസ്റ്റോറന്റുകള്‍ വൃത്തികേടാക്കിയാല്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ഫീസ് ഈടാക്കി ഉടമകള്‍. അമേരിക്കയിലാണ് ഈ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. 50 ഡോളറാണ് പിഴയീടാക്കുക.

Also Read: ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടി, യുവതിയുടെ കഴുത്തിൽ ചെരുപ്പ് മാലയിട്ട് ആൾക്കൂട്ടം, വീട്ടിൽ നിന്ന് വലിച്ചിറക്കി അടിച്ചു

‘പ്രിയ മദ്യപാനികളെ, സ്വന്തം ഉത്തരവാദിത്വത്തില്‍ കുടിക്കുക, പരിധി ലംഘിക്കരുത്. ഞങ്ങളുടെ പൊതുയിടങ്ങളില്‍ ഛര്‍ദ്ദിച്ചാല്‍ 50 ഡോളര്‍ ക്ലീനിങ് ഫീസായി ബില്ലില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. മനസിലാക്കിയതിന് നന്ദി.’- അമേരിക്കയില്‍ ഓക് ലാന്‍ഡിലെ ഭക്ഷണ ശാലയില്‍ എഴുതി വെച്ചിരിക്കുന്ന ഈ മുന്നറിയിപ്പ് ബോര്‍ഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി.

Also Read: ആലപ്പുഴയില്‍ നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഈ മുന്നറിയിപ്പ് വളരെ അധികം ഗുണം ചെയ്തിട്ടുണ്ടെന്ന് റെസ്റ്റോറന്റ് ഉടമകള്‍ പറയുന്നു. മദ്യപിച്ച് ആളുകള്‍ റെസ്റ്റോറന്റിന്റെ ഉള്ളില്‍ ഛര്‍ദ്ദിക്കുന്നത് പതിവായപ്പോഴാണ് ഇങ്ങനെ ഒരു ബോര്‍ഡ് വെക്കാന്‍ തീരുമാനിച്ചതെന്നും ആളുകള്‍ ഇപ്പോള്‍ അത് മനസിലാക്കിയാണ് കുടിക്കുന്നതെന്നും ഉടമ പറഞ്ഞു.റെസ്റ്റോറന്റുകളില്‍ മാത്രമല്ല ഊബറിലും ഇപ്പോള്‍ ഈ സംവിധാമുണ്ട്. 20 മുതല്‍ 150 ഡോളര്‍ വരെയാണ് പിഴ ചുമത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News