
ലോകകപ്പ് ഫുട്ബോളിൽ സ്പെയിനെതിരെ ക്യാബോ വെർദെ നടത്തിയ ഐതിഹാസിക പോരാട്ടത്തിൽ നിർണായകമായത് ടീമിന്റെ ഗോൾകീപ്പർ വോസിൻഹ നടത്തിയ ഐതിഹാസിക പ്രകടനമാണ്. ലോകകപ്പിൽ അരങ്ങേറ്റം കുറിക്കാൻ നാല്പതാം വയസ്സ് വരെ കാത്തിരിക്കേണ്ടി വന്ന താരം സ്പെയിനെതിരായ ആ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി. ഗോൾ എന്നുറപ്പിച്ചു അര ഡസനിലേറെ അവസരങ്ങൾ ഒരു മതിലിനെ പോലെ നിന്ന് തടുത്ത താരമായിരുന്നു കളിയിലെ പ്ലയെർ ഓഫ് ദി മാച്ച്.
1986-ൽ ആഫ്രിക്കൻ വൻകരയോട് ചേർന്ന് കിടക്കുന്ന കുഞ്ഞൻ ദ്വീപു രാജ്യത്ത് ജനിച്ച താരത്തിന്റെ യഥാർത്ഥ പേര് ജോസിമർ ജോസ് എവോറ ഡയസ് എന്നാണ്. ചെറുപ്പം മുതൽ തന്നെ ഫുട്ബോളിനായി ജീവിതം സമർപ്പിച്ച താരത്തിന്റെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. മോൾഡോവ, റൊമാനിയ, സൈപ്രസ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ തന്റെ കരിയർ കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം വർഷങ്ങളോളം ചെലവഴിച്ചു. ഇതിനിടയിലെല്ലാം, അദ്ദേഹം തന്റെ ദേശീയ ടീമിന്റെ സ്ഥിരം സാന്നിധ്യമായി തുടർന്നു. സമപ്രായക്കാരായ മറ്റു കളിക്കാർ കളം ഒഴിഞ്ഞപ്പോഴും പ്രതീക്ഷ കൈവിടാതെ നിന്ന അദ്ദേഹം തന്റെ രാജ്യം ആദ്യമായി ലോകകപ്പിലേക്കു യോഗ്യത നേടുന്നതിൽ വലിയ പങ്കു വഹിച്ചു. ഇന്ന് മുൻ ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് ക്യാബോ വെർദെ ലോക ശ്രദ്ധ നേടുമ്പോൾ അതിൽ പ്രധാന പങ്കു വഹിച്ചത് നിലവിൽ പോർച്ചുഗലിൽ പ്രൊഫഷണൽ ഫുട്ബാൾ കളിക്കുന്ന തരാം തന്നെയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

