‘ഡിസിസിയിൽ അടി മദ്യം കൊടുത്ത് ബിജെപിക്ക് വോട്ട് കുത്തിയതിന്’; ലിൻ്റോ ജോസഫ്

കെഎസ്‌യുവിൽ അടി നടന്നത് മദ്യക്കുപ്പി കിട്ടാത്തതുകൊണ്ടാണെന്ന് എംഎൽഎ ലിന്റോ ജോസഫ്. സഭയിൽ എം എൽ എ പി സി വിഷ്ണു നാഥിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഡിസിസിയിൽ അടി നടന്നത് മദ്യക്കുപ്പി കൊടുത്ത് ബിജെപിക്ക് വോട്ട് കൊടുത്തതിന് എന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

Also read:കൊച്ചിയില്‍ യുവതിയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍

സ്വന്തം പ്രസ്ഥാനത്തിന്റെ കൊടി പുറത്തെടുക്കാൻ കഴിയാതെ, പുറത്തെടുത്ത സ്ഥലങ്ങളിലെല്ലാം അടിവാങ്ങിയ രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടെങ്കിൽ അത് മുസ്ലിം ലീഗ് ആണെന്ന്, ലീഗുകാർ ഓർക്കുന്നത് നന്നായിരിക്കും. ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ ലീഗ് ഉണ്ടാകില്ലായിരുന്നു. കേരളത്തിൽ തൃശൂരിന്റെ സ്ഥിതി ആവർത്തിക്കില്ല എന്നുള്ളതാണ് ഞങ്ങൾ കരുതിയത്. എന്നാൽ 86664 കോൺഗ്രസിന്റെ വോട്ട് ബിജെപി ക്ക് പോയില്ലായിരുന്നുവെങ്കിൽ ഈ നാട്ടിൽ താമര വിരിയില്ലായിരുന്നു എന്നതാണ് വാസ്തവം. കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ നേർക്കുനേർ മത്സരമാണ്. ഇവിടെ ആര് വിജയിച്ചാലും രാജ്യത്തുണ്ടാകുന്ന മതനിരപേക്ഷിത കഷികൾക്കൊപ്പം നിലകൊള്ളും എന്നതിൽ സംശയമില്ല എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News