
രാജ്യത്തെ വോട്ടര്‍മാര്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആധാറും വോട്ടര്‍ ഐ ഡിയും ബന്ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുത ഗതിയില്‍ ആരംഭിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നും ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാനത്തിലുമാണ് ആധാറും വോട്ടര്‍ ഐ ഡിയും ബന്ധിപ്പിക്കുന്നതെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആധാര്‍ അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഹരിയാന, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് സമാന വോട്ടര്‍ നമ്പര്‍ ലഭിച്ചതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പരാതി ഉന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
Key Words: voter id- aadhaar linkage, central election commission

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

