ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം; വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ തുടരാന്‍ പൗരത്വം തെളിയിക്കാനുള്ള 11 രേഖകളില്‍ നിന്ന് വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഭൂരിഭാഗം വോട്ടര്‍മാരും തിരിച്ചറിയല്‍ രേഖയായി കൈവശം വയ്ക്കുന്ന ഇവയെല്ലാം ഒഴിവാക്കുന്നതിലൂടെ കോടിക്കണക്കിന് വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നത്.അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ രേഖകള്‍ ഹാജരാക്കാത്തവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.

Also read- യുപിയില്‍ 5000-ത്തോളം സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ബിജെപി സര്‍ക്കാര്‍

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രക്രിയയുമായി മുന്നോട്ടുപോകുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചറിയല്‍ രേഖകളായി ഹാജരാക്കാന്‍ നിര്‍ദേശിച്ച ലിസ്റ്റില്‍ വോട്ടര്‍ ഐഡിയോ റേഷന്‍കാര്‍ഡോ, ആധാറോ ഇല്ല. ബീഹാറില്‍ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖ ആധാറും വോട്ടര്‍ ഐഡിയും തൊഴിലുറപ്പ് കാര്‍ഡുമാണ്. എന്നാല്‍ ഇവയെല്ലാം ഒഴിവാക്കിയതിലൂടെ കോടിക്കണക്കിന് വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താകും.

അതേസമയം സംസ്ഥാന സര്‍ക്കാറിലോ പൊതുമേഖല സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നതിന്റെ തിരിച്ചറിയല്‍ രേഖ, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയ 11 രേഖകളാണ് കമ്മീഷന്‍ പുറത്തുവിട്ട ലിസ്റ്റുകളില്‍ ഉള്ളത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തും.ഇവര്‍ തുടര്‍നടപടികള്‍ അഭിമുഖീകരിക്കേണ്ടി വരും.

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള ബിജെപിയുടെ അജണ്ടയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. തിടുക്കത്തിലുള്ള പ്രക്രിയയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചെങ്കിലും പുനഃപരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News