മാവോയിസ്റ്റ് ആക്രമണം രൂക്ഷം; ഛത്തിസ്ഗഡില്‍ വോട്ടിംഗ് ശതമാനം 70.87%

ഛത്തിസ്ഗഡിലെ സുകുമ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്നിട്ടും സമ്മതിദാന അവകാശം വിനിയോഗിച്ചത് 70.87 ശതമാനം പേര്‍. സുകുമ കൂടാതെ കാന്‍കര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണം നടന്നു. സുകുമയില്‍ ഐഇഡി സ്‌ഫോടനം നടന്നതിന് പിന്നാലെ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ശക്തമായ വെടിവെയ്പ്പും ഉണ്ടായി.

ALSO READ: കേരളീയത്തിന് 67 ഭാഷകളില്‍ ആശംസ; കേരളത്തിന് ഗിന്നസ് റെക്കോര്‍ഡ്

സുകുമയില്‍ കമാന്റോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. രണ്ടാമത്തെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. അതേസമയം മിസോറാമില്‍ 75.88 ശതമാനം പേരാണ് വൈകിട്ട് അഞ്ചു മണി വരെ
വോട്ട് രേഖപ്പെടുത്തിയത്. നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള ബസ്താന്‍ ഡിവിഷനിലുള്ള മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ഇരുപത് മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടിംഗ് നടന്നത്. നാല്‍പതംഗ നിയമസഭലേക്കുള്ള തെരഞ്ഞെടുപ്പാണ് മിസോറാമില്‍ കഴിഞ്ഞത്.

ALSO READ: കേരളീയം നല്ല പരിപാടി, നല്ലത് ആര് ചെയ്‌താലും അത് അംഗീകരിക്കും; ഒ രാജഗോപാല്‍

കഴിഞ്ഞ തവണ ഇരുപതില്‍ 19 സീറ്റും നേടിയാണ് ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ ദീപക് ബൈജ്, മന്ത്രിമാരായ കവാസി ലഖ്മ, മോഹന്‍ മര്‍ക്കാം, മുഹമ്മദ് അക്ബര്‍, ചവീന്ദ്ര കര്‍മ എന്നിവരാണ് ഛത്തിസ്ഗഡില്‍ ജനവിധി തേടുന്ന പ്രമുഖര്‍. അതേസമയം മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട്  മിസോ ദേശീയത ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം അവരുടെ വിജയത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ്. 174 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. എംഎന്‍എഫ്, കോണ്‍ഗ്രസ്, സോറംസ് പീപ്പിള്‍ മൂവ്‌മെന്റ് എന്നീ പാര്‍ട്ടികള്‍ 40 സീറ്റുകളിലും മത്സരിക്കുമ്പോള്‍ ബിജെപി 23 സീറ്റുകളിലും എഎപി നാലിലും സ്വതന്ത്രര്‍ 27 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here