ലോക്‌സഭാ തെരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 63.02%

ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളില്‍ നടന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 63.02 ശതമാനം പേര്‍ വോട്ട് ചെയ്തു. ആന്ധ്രപ്രദേശിലും ഒഡിഷയിലും ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും ഇന്ന് നടന്നു.

ALSO READ:  യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കി കെഎസ്ആർടിസി; ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് ‘കുടിവെള്ള വിതരണ പദ്ധതി’

ആന്ധ്രപ്രദേശില്‍ 25 മണ്ഡലങ്ങളിലായി 68.12%, ബിഹാറില്‍(5) 55.90%, ജമ്മുകാശ്മീര്‍ (1) 36.88%, ജാര്‍ഖണ്ഡ് (4) 63.37%, മധ്യപ്രദേശ് (8) 68.63%, മഹാരാഷ്ട്ര (11) 52.75%, ഒഡീഷ (4) 63.85%, തെലങ്കാന (17) 1.39%, യുപി (13) 57.88%, ബംഗാള്‍ (8) 76.02% എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.

ALSO READ:  പുതിയ മാജിക് ഫീച്ചറുമായി ചാറ്റ് ജിപിടി; ആകാംക്ഷയോടെ സൈബര്‍ ലോകം

96 സീറ്റുകളില്‍ 44 സീറ്റുകളും ആന്ധ്രയിലും തെലങ്കാനയിലുമാണ്. ഇതോടെ ദക്ഷിണേന്ത്യയിലെ വോട്ടെടുപ്പ് അവസാനിച്ചു. 2019ന് ശേഷം ആദ്യമായാണ് ജമ്മുകാശ്മീരില്‍ വോട്ടിംഗ് നടന്നിരിക്കുന്നത്. കേന്ദ്രഭരണപ്രദേശത്തെ രണ്ടു ലോക്‌സഭാ സീറ്റുകളില്‍ ഒരു സീറ്റായ ശ്രീനഗറിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അനന്ദനാഗ്-രജൗരി സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മെയ് 25ലേക്ക് മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News