നിരവധി ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ; പോളിംഗ് വൈകുന്നു

ലോക്സഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചപ്പോൾ നിരവധി ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ സംഭവിച്ചു. പാമ്പാടി പഞ്ചായത്തിലെ 109-ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിംഗ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.വയനാട്ടിൽ അഞ്ചിടത്ത് രാവിലെ പോളിംഗ് തടസ്സപ്പെട്ടിരുന്നു.മുക്കം നഗരസഭയിലെ തോട്ടത്തിൻ കടവിലെ 101 ബൂത്തിൽ ഇതുവരെ വോട്ടെടുപ്പ് തുടങ്ങിയില്ല.

also read:  സംസ്ഥാനത്തെ നിരവധി പോളിങ് ബൂത്തുകളില്‍ യന്ത്രത്തകരാര്‍ ; പോളിങ് വൈകി

ചേർത്തല നെടുംമ്പ്രക്കാട് എസ്.എൻ.ഡി.പി. ഹാളിലെ63-ാം നമ്പർ പോളിംഗ് സ്റ്റേഷനിൽ വോട്ടിംഗ് യന്ത്രം തകരാറിൽ ആയി.പനവൂർ എൽ പി എസിൽ 152 -ൽ വോട്ടിംഗ് യന്ത്രത്തിൽ തകരാറ് പരിഹരിച്ചു.പെരുമ്പാവൂർ മണ്ഡലത്തിലെ ചേലമറ്റം ബൂത്ത് നമ്പർ 10 ൽ വിശ്വകർമ്മ ഹാളിലെ വോട്ടിംഗ് യന്ത്രം തകരാറിലായത് പരിഹരിച്ചു.ആലുവ മണ്ഡലം ചങ്ങമനാട് 63-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷിൻ തകരാറിലായതിനെ തുടർന്ന് പോളിങ് വൈകുകയാണ്.

കൊല്ലം മണ്ഡലം ചാത്തന്നൂർ ബൂത്ത് നമ്പർ 59, മീനാട് എൽപിഎസ് പോളിംഗ് മെഷീൻ തകരാർ ഉണ്ടായി.ഇരിങ്ങാലക്കുട കാട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൻ്റെ തകരാർ മൂലം പോളിങ് വൈകി.മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ 164 ചോലമുക്ക് ബൂത്തിൽ വോട്ടിംഗ് മെഷീനിൽ ഉണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചു, 20 മിനിറ്റ് വൈകിയാണ് പോളിങ് തുടങ്ങിയത്.

പാലക്കാട് തെങ്കര 102 ആം ബൂത്ത്, പാറശ്ശാല മണ്ഡലത്തിലെ നടിയാംകൂട് ബൂത്ത്, ചിറയിൻകീഴ് മണ്ഡലത്തിലെ പെരുങ്ങുഴി എൽ പി എസ് 154-ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിൽ വോട്ടിംഗ് മെഷീനിൽ തകരാർ . നെടുമങ്ങാട് – ആനാട് പഞ്ചയാത്തിലെ ഇര്യനാട് കൊല്ല എൽ പി എസിൽ ബൂത്ത് – 194 എന്നിവടങ്ങിലും യന്ത്രതകരാർ കണ്ടെത്തി.

also read: പണവും മദ്യവും കൊടുത്ത് ജയിക്കാമെന്ന വ്യാമോഹം വേണ്ട, ഇടതുമുന്നണിക്ക് അഭിമാന വിജയം ഉണ്ടാകും: വി ജോയ്

കോട്ടയം മണ്ഡലത്തിലെ അയ്മനം 116-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായികോട്ടത്തറ 23 ആം നമ്പർ ബൂത്തിൽ വോട്ടിംഗ് നിർത്തി വെച്ചു. ബത്തേരി നിയോജക മണ്ഡലം മാതമംഗലം സ്കൂളിലെ 90-ാം നമ്പർ ബൂത്ത്, കല്ലൂർ 91 -ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിൽ പോളിംഗ് മുടങ്ങിയ സാഹചര്യം ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News