വൃത്തി ദേശീയ കോൺക്ലേവിന് സമാപനം: ‘മാലിന്യ സംസ്കരണം ബാലികേറാമലയല്ല’; പങ്കെടുത്ത പൊതുജനങ്ങളുടെ പ്രതികരണം കാണാം

garbage free kerala

മാലിന്യസംസ്കരണ രംഗത്ത് പുത്തൻ മാതൃകകൾ പങ്കുവെച്ചും പുതിയ ആശയങ്ങൾ സ്വീകരിച്ചും വൃത്തി ദേശീയ ക്ലീൻ കേരള കോൺക്ലേവിന് സമാപനമായി. മാലിന്യമുക്ത നവകേരളമെന്ന വലിയ ലക്ഷ്യത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ നിർണായക മുന്നേറ്റങ്ങളിൽ പ്രധാനപ്പെട്ടതാണ് വൃത്തി കോൺക്ലേവ്. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ എളുപ്പമാക്കുക എന്ന ദൗത്യമാണ് കോൺക്ലേവിന് നിർവഹിക്കാനുള്ളത്. മാലിന്യ സംസ്കരണത്തിനായി ഗാർഹിക അടിസ്ഥാനത്തിലും വാണിജ്യ അടിസ്ഥാനത്തിലും നടപ്പിലാക്കാൻ കഴിയുന്ന നൂതന മാതൃകകൾ കോൺക്ലേവ് മുന്നോട്ടു വെക്കുന്നു.

കോൺക്ലേവിൽ പിച്ച് ചെയ്യുന്ന നൂതന ആശയങ്ങൾ സ്വീകരിച്ച് സ്വയം നവീകരിക്കുന്നു. പുതിയ മാലിന്യ പ്ലാന്റുകളെ സംബന്ധിച്ച പരാതികൾ കേൾക്കുന്നു, സംശയങ്ങൾ ദൂരീകരിക്കുന്നു, പ്രതിവിധികൾ കണ്ടെത്തുന്നു. എല്ലാത്തിനും അപ്പുറം എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം എന്ന പൊതു ബോധ നിർമ്മിതിയിൽ നിർണായക ഇടപെടൽ നടത്തുന്നു.

ALSO READ; കോഴിക്കോട്: കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേയ്ക്ക് കൊയിലാണ്ടിയിൽ തുടക്കം

അതെങ്ങനെയെന്ന് അനുഭവസ്ഥർ തന്നെ പറയുന്നു. മാലിന്യം ഒരു തലവേദനയല്ല, മാലിന്യ സംസ്കരണം ബാലികേറാമലയുമല്ല. മാലിന്യത്തെ ആഘോഷമാക്കിക്കൊണ്ട് വൃത്തി ദേശീയ കോൺക്ലെവ് അത് സാക്ഷ്യപ്പെടുത്തുന്നു.

തിരുവനന്തപുരം കനകക്കുന്നിൽ അഞ്ച് ദിവസങ്ങളിലായി നടന്ന കോൺക്ലെവിൽ നിങ്ങൾ കണ്ടതെന്താണ്, മനസ്സിലാക്കിയത് എന്താണ്? കേരളത്തെ വൃത്തിയാക്കുന്നതിനായി വൃത്തി കോൺക്ലേവ് നൽകിയ സംഭാവനയെന്താണ്? വൃത്തി കോൺക്ലേവിൽ എന്തു കണ്ടു? മാലിന്യനിർമാർജ്ജനത്തെ കുറിച്ച് എന്തു മനസ്സിലാക്കുന്നു? മാലിന്യ സംസ്കരണം ആരുടെ ഉത്തരവാദിത്തമാണ്? മാലിന്യമുക്ത നവകേരളത്തിനായി വൃത്തി കോൺക്ലെവിന്റെ സംഭാവനയെന്താണ്? പൊതുജനങ്ങൾ തന്നെ പ്രതികരിക്കുന്നു. റിപ്പോർട്ട് കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News