
വിപ്ലവസൂര്യന്‍ വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ വിട നൽകാൻ ഒരുങ്ങുകയാണ് കേരളം. വി എസിനെ കുറിച്ച് പറയുമ്പോൾ ഓരോ വ്യക്തിക്കും ഓരോ ഓർമകളാണ്. അത്തരത്തിൽ ഓർമ്മകൾ ആലുവ പാലസ് ഗസ്റ്റ് ഹൗസിലെ ജീവനക്കാർക്കും ഉണ്ട്. വി എസിന് വീടുപോലെ പ്രിയപ്പെട്ടതായിരുന്നു ആലുവ പാലസ് ഗസ്റ്റ് ഹൗസ്. അതുപോലെ തന്നെ അവിടുത്തെ 107-ാംനമ്പർ മുറിയും. സിപിഐ എം ജില്ലാ സമ്മേളനം ആലുവ മണപ്പുറത്ത് നടന്നപ്പോൾ ആലുവ പാലസ് ഗസ്റ്റ് ഹൗസിലെ തന്റെ പ്രിയപ്പെട്ട 107-ാംനമ്പർ മുറിയിൽനിന്നാണ് വി എസ് അച്യുതാനന്ദൻ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പെരിയാറിലൂടെ സഞ്ചരിച്ച് മണപ്പുറത്തെ സമ്മേളനവേദിയിൽ എത്തിയത്.
പണ്ട് പ്രതിപക്ഷനേതാവായ വി എസ് ആലുവ പാലസിൽ എത്തുന്നത് അറിഞ്ഞ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി താമസിച്ചിരുന്ന 107-ാംനമ്പർ മുറി അദ്ദേഹത്തിന് സ്നേഹത്തോടെ ഒഴിഞ്ഞുനൽകിയതായിട്ടാണ് ചരിത്രം.
ALSO READ: ‘രണ്ടക്ഷരം കൊണ്ട് ആകാശത്തെ ചുവപ്പിച്ചോനെ…’; ഹൃദയസ്പർശിയായ കുറിപ്പുമായി എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ
പതിനെട്ട് വർഷത്തോളം ആണ് വി എസ് സ്ഥിരമായി പാലസിൽ എത്തിയിരുന്നത്. അങ്ങനെ എത്തുമ്പോഴൊക്കെ അദ്ദേഹത്തിന് ഒരു ചിട്ടയുണ്ട്. പുലർച്ചെ ആറിന് എഴുന്നേറ്റ് പാലസിനു ചുറ്റും പ്രഭാതനടത്തം, പിന്നെ യോഗ. ഇനി വൈകിട്ടാണ് എത്തുന്നതെങ്കിലും പാലസിൽ ചുറ്റും നടത്തത്തിന് സമയം കണ്ടെത്തും. പപ്പായ ഒരുപാട് ഇഷ്ടമുള്ള അദ്ദേഹത്തിനായി പാലസിനുമുന്നില്‍ പപ്പായച്ചെടികള്‍ ജീവനക്കാര്‍ വച്ചുപിടിപ്പിച്ചിരുന്നു.
ആലുവ പാലസിന് പുതിയ അനക്‌സ് കെട്ടിടം വന്നതോടെ ഒന്നാംനിലയിലെ 201-ാംനമ്പര്‍ മുറിയാണ് സ്ഥിരമായി വി എസിന് നല്‍കിയിരുന്നത്. പെരിയാറിനു തീരത്തുള്ള ആലുവ പാലസ് ഗസ്റ്റ് ഹൗസിനോട് അദ്ദേഹത്തിന് ഒരു പ്രത്യേക ഇഷ്ടം തന്നെ ഉണ്ടായിരുന്നു. അതുപോലെ തന്നെ അവിടുള്ള ജീവനക്കാരോടും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

