‘തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇടതു തരംഗം ആഞ്ഞടിക്കും’: വി എസ് സുനില്‍കുമാര്‍

തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിക്കുമെന്ന് തൃശൂർ ലോകസഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍. മുന്‍ എം പി ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ALSO READ: എസ്ഐ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു; അഭിമുഖം ഏപ്രിലിൽ

ഇന്നസെന്റിന്റെ മകന്‍ സോണറ്റും കൊച്ചുമകൻ ജൂനിയർ ഇന്നസെൻ്റും ചേർന്നാണ് വി എസ് സുനില്‍കുമാറിനെ സ്വീകരിച്ചത്. ഏറെ നേരം കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം ഉച്ച ഭക്ഷണവും കഴിച്ചാണ് സുനില്‍കുമാര്‍ മടങ്ങിയത്.

ALSO READ:  നിങ്ങളും സൂപ്പർ ഹീറോയാണ്! അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക എന്നതാണ് ഡ്രൈവിംഗിലെ ശ്രദ്ധ; എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News