‘നമ്മുടെ മുത്ത് അകത്താണ്… ശ്രദ്ധിക്കുക’ ; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ കഴിയവെ വിടി ബല്‍റാമിന്റെ എഫ്ബി പോസ്റ്റ്, വിമര്‍ശിച്ച് അണികള്‍

നവകേരള സദസിനെതിരെയുള്ള പ്രതിഷേധങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും അടിച്ചൊതുക്കുനെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നടന്ന അക്രമങ്ങളും അതിന് പിന്നാലെയുണ്ടായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും കേരളം കണ്ടു. സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പത്തനംത്തിട്ടയില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തതും. കേസില്‍ നാലാം പ്രതിയായ രാഹുലിന് വഞ്ചിയൂര്‍ കോടതി ജാമ്യം നിഷേധിച്ചതോടെ സര്‍ക്കാരിനും പൊലീസിനും എതിരെ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനിടയിലാണ് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതില്‍ മറ്റെല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരും പ്രതിഷേധം പ്രകടിപ്പിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചും മുന്നോട്ടുവരുമ്പോള്‍ സുഹൃത്തുക്കളുമായുള്ള യാത്രയുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന തിരിക്കിലായി പോയി ബല്‍റാം. പീരിമേട് യാത്രയിലെ ചില ചിത്രങ്ങളാണ് ബല്‍റാം പങ്കുവച്ചത്.

ALSO READ:  ‘ബസന്തി’ മേക്കോവറിൽ സ്നേഹ; വൈറലായി ചിത്രങ്ങൾ

ഭാവി മുഖ്യന്‍ അകത്തു കിടക്കുമ്പോള്‍ ടൂര്‍ പോയത് ശരിയായില്ല, ഫേസ്ബുക്കിലെ പോരാളി, നമ്മുടെ ചങ്ക് അകത്താണ് നേതാവേ ശ്രദ്ധിക്കുമല്ലോ ആ വൈബ് എന്നുള്ളത് മാറ്റി ഫീലിംഗ് സാഡ് എന്നാക്കിക്കൂടെ, വ്യാജ കാര്‍ഡ് ഇറക്കല്‍ ദു:ഖമാണുണ്ണി ഫേസ്ബുക്ക് പോരാട്ടം സുഖപ്രദം, ഫേസ്ബുക്ക് മുഖ്യമന്ത്രി ശൂന്യാകാശതത്് എത്തിയാ, മാമനോടൊന്നും തോന്നല്ലേ തുടങ്ങി നിരവധി കമന്റുകളാണ് വിടി ബല്‍റാമിന്റെ പോസ്റ്റിന് താഴെ വരുന്നത്. എന്നാല്‍ ജോബി ജോബിന്‍ ജോസഫ് എന്നയാളുടെ നമ്മുടെ മുത്ത് അകത്താണ്.. ശ്രദ്ധിക്കുക എന്ന കമന്റിന് പോസ്റ്റ് ചെയ്തിരിക്കുന്നത് പഴയ ഫോട്ടോസ് ആണ് എന്ന കമന്റ് കൂടി ചെയ്തതോടെ എല്ലാം ശുഭം. തുടര്‍ന്ന് ഫോട്ടോ ഹിസ്റ്ററിയും ബല്‍റാം തിരുത്തി. ഫ്രണ്ട്‌സ്, മൗണ്ടേന്‍സ്, നേച്ചര്‍ വൈബ്‌സ് എന്നതിനൊപ്പം ബ്രാക്കറ്റില്‍ Photos taken a few days back, കുറച്ച് നാള്‍ മുമ്പെടുത്ത ഫോട്ടോ എന്നാണ് തിരുത്ത്. ഇതോടെ സത്യായിട്ടും ഇത് പഴയ ഫോട്ടോയാണെന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് ട്രോളുമായി എത്തിയിരിക്കുന്നത്.

ALSO READ:  യുജിസി നെറ്റ് പരീക്ഷാ ഫലം ജനുവരി 17 ന്

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ‘സമരജ്വാല’ എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായാണ് നേതാക്കള്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys