‘കേരള സ്റ്റോറിയ്ക്ക് പകരം മണിപ്പൂർ ഡോക്യുമെന്‍ററിയുമായി വൈപ്പിന്‍ പള്ളി’, ഇത് മതേതരത്വത്തിൻ്റെ കേരള മോഡൽ

കേരള സ്റ്റോറിയെന്ന സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയ്ക്ക് പകരം മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനൊരുങ്ങി വൈപ്പിൻ സാൻജോപുരം സെൻ്റ് ജോസഫ്സ് പള്ളി. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്‍റന്‍സീവ് ബൈബിൾ കോഴ്സിന്‍റെ ഭാഗമായാണ് വിശ്വാസപരിശീലനത്തിനെത്തുന്ന വിദ്യാർഥികളെ ഡോക്യുമെന്‍ററി കാണിക്കുന്നത്. മണിപ്പൂരിൽ മോദി സർക്കാരിന്റെ മൗന സമ്മതത്തോടെ സംഘപരിവാർ നടത്തിയ കലാപങ്ങൾ ഉൾക്കൊള്ളുന്നതാണ് മണിപ്പൂർ ഡോക്യൂമെന്ററി.

ALSO READ: ‘ഒരു മിന്നായം പോലെ, കാത്തിരുന്നത് സൂര്യഗ്രഹണം കണ്ടത് പുരുഷ ലിംഗം’, ഓൺ എയറിൽ ന്യൂസ് ചാനലിന് സംഭവിച്ചത് വൻ അബദ്ധം

‘ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്‍ററി രാവിലെ ഒൻപതരയ്ക്ക് പ്രദർശിപ്പിക്കും. മണിപ്പൂർ കലാപത്തെകുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണമെന്നതാണ് സഭയുടെ നിലപാട്. സഭയിലെ മറ്റ് രൂപതകളിൽ കേരള സ്റ്റോറി സിനിമ കാണിച്ചതിന്‍റെ പിന്നാലെയാണ് മണിപ്പുർ കലാപത്തെക്കുറിച്ചാണ് കുട്ടികളെ ബോധവൽകരിക്കേണ്ടതെന്ന നിലപാടുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു പള്ളി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News