
മലപ്പുറം വെങ്ങാട് കള്ള് ഷാപ്പിൽ ഉടമയെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണും കവർന്നു. എട്ട് പവൻ തൂക്കമുള്ള സ്വർണ മാലയാണ് നഷ്‌ടമായത്. കൊളത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊളത്തൂർ വെങ്ങാട് മൂർക്കനാട് റോഡിലെ കള്ളുഷാപ്പിലാണ് സംഭവം. പകൽ നേരത്തായിരുന്നു ആക്രമണവും കവർച്ചയും. അക്രമികൾ രണ്ടു പേരും സ്‌കൂട്ടറിലാണ് എത്തിയത്. ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറോളം ഷാപ്പിൽ ചിലവഴിച്ചശേഷമായിരുന്നു ആക്രമണം. ഷാപ്പുടമ ദാമോദരന്റെ കഴുത്തിലുണ്ടായിരുന്ന എട്ട് പവൻ തൂക്കം വരുന്ന ഒരു സ്വർണമാലയും മേശപ്പുറത്തുണ്ടായിരുന്ന മൊബൈൽ ഫോണും കവർന്ന് സംഘം സ്ഥലം വിട്ടു.
Also read: ചങ്ങനാശ്ശേരിയിൽ വൻ ലഹരിവേട്ട; 60 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
ഷാപ്പിലെ സഹായിയെ അടുക്കളയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. സംഭവത്തിൽ കൊളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലിസ് ശേഖരിച്ചു.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

