വിവാദ വഖഫ് ഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു; നീക്കം ജെ പി സിയുടെ ഏകപക്ഷീയ റിപ്പോര്‍ട്ടിനെ തുടർന്ന്

wakf-bill

വിവാദ വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. മാര്‍ച്ചില്‍ നടക്കുന്ന ബജറ്റ് രണ്ടാംഘട്ട സമ്മേളനത്തില്‍ ബില്ല് പാര്‍ലമെന്റിനു മുന്നിലെത്തും. അതേസമയം, പ്രതിപക്ഷ വിയോജിപ്പുകളെ മറികടന്ന് ഏകപക്ഷീയമായാണ് ജെ പി സി റിപ്പോര്‍ട്ട് അംഗീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Read Also: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മേയ് 15ന് പ്രവർത്തനമാരംഭിക്കും

പാര്‍ലമെന്റിലെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ട വഖഫ് ഭേദഗതി ബില്ലില്‍ പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായങ്ങളെ അവഗണിച്ചായിരുന്നു ജെപി സി അംഗീകാരം നല്‍കിയത്. ജെ പി സിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ എഴുതി നല്‍കിയ 44 ഭേദഗതികള്‍ വായിച്ചുപോലും കേള്‍ക്കാതെ വോട്ടിനിട്ട് തള്ളുകയായിരുന്നു. ബി ജെ പി നടപ്പാക്കാനൊരുങ്ങുന്ന 14 ഭേദഗതികള്‍ ഭൂരിപക്ഷ വോട്ടോടെ ജെ പി സി അംഗീകരിച്ചു. കഴിഞ്ഞ ബജറ്റ് സമ്മേളനം നടന്ന ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ ജെ പി സി റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു.

ഫെബ്രുവരി 19ന് നടന്ന യോഗത്തില്‍ ബില്ലിലെ ഭേദഗതികള്‍ക്ക് മന്ത്രിസഭാ അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്ല് പാര്‍ലമെന്റ് മുന്നിലെത്തും. വഖഫ് ബോര്‍ഡുളുടെ ഭരണ രീതിയില്‍ നിരവധി മാറ്റങ്ങളാണ് ബില്ലില്‍ അടങ്ങിയിട്ടുള്ളത്. വഖഫ് ബോര്‍ഡില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും വഖഫ് കൗണ്‍സിലിന് ഭൂമിയില്‍ അവകാശം പറയാനാവില്ല എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബി ജെ പിയുടെ ഏകപക്ഷീയമായ താല്പര്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ ബില്ലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News