
നിരവധി പേർ നടത്തം ഒരു വ്യായാമമായി ജീവിതത്തിന്റെ ഭാഗമായി മാറ്റിയവരാണ് . ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമങ്ങളിലൊന്നാണ് നടത്തം. നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന വ്യായാമം തന്നെയാണ് നടത്തം. എന്നാൽ നിങ്ങൾ ഒരു ദിവസം 7000 സ്റ്റെപ്പിൽ കൂടുതൽ നടക്കാറുണ്ടോ. മിനിമം 7000 സ്റ്റെപ്പുകൾ എങ്കിലും നടക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായകരവുമാണെന്നാണ് പുതിയ റിപോർട്ടുകൾ.
മെഡിക്കൽ ജേണലായ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ആണ് ഒരു ദിവസം ഏകദേശം 7,000 ചുവടുകൾ നടക്കുന്നത് ദീർഘായുസിനും ആരോഗ്യത്തിനും നല്ലതാണെന്ന വിശകലനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 160,000-ത്തിലധികം പ്രായപൂർത്തിയായവരെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ 57 ഓളം പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിശകലനം. ഇതുപ്രകാരം മിനിമം 7000 സ്റ്റെപ്പുകൾ നടക്കുന്നത് ആരോഗ്യപരമായി ഗുണകരമായ കാര്യങ്ങൾ ആണ് പ്രദാനം ചെയ്യുന്നത്.
ALSO READ: കൈകാലുകളിൽ തരിപ്പും പുകച്ചിലും ഒക്കെ ഉണ്ടാകാറുണ്ടോ ? അവഗണിക്കല്ലേ; ഈ രോഗങ്ങളുടെ തുടക്കമാകാം
മെറ്റയുടെ വിശകലന പ്രകാരം പ്രതിദിനം 2,000 ചുവടുകൾ നടക്കുന്ന ഒരാളെക്കാൾ 7,000 ചുവടുകൾ നടക്കുന്ന വ്യക്തിയിൽ താരതമ്യേനെ നേരത്തെ മരണമടയാനുള്ള സാധ്യത 47% കുറയ്ക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 25% കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹം (14%), ഡിമെൻഷ്യ (38%), വിഷാദം (22%), കാൻസർ (6%), എന്നിവയുടെ അപകടസാധ്യതകളിൽ കുറവ് വരുത്തുകയും ചെയ്യുന്നു. രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നടത്തം പതിവാക്കാം.
അമിത സമ്മർദ്ദം കുറക്കാനും നടത്തം ഗുണകരമാണ്. കുറഞ്ഞത് പത്ത് മിനിറ്റ് എങ്കിലും നടക്കുന്നത് പോലും സമ്മർദ്ദം കുറയ്ക്കാൻ കാരണമാക്കും എന്നാണ് പഠനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

