
ബേപ്പൂര്‍ – അഴീക്കല്‍ കപ്പല്‍ ചാലില്‍ ചരക്ക് കപ്പലിന് തീപിടിച്ച് 50 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വാന്‍ ഹായ് 503 എന്ന കപ്പലിനാണ് തീ പിടിച്ചത്. 22 ജീവനക്കാരില്‍ 18 പേര്‍ കടലില്‍ ചാടി. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 4 പേര്‍ക്കായി തെരച്ചില്‍ നടക്കുന്നു.
ALSO READ: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 24 മണിക്കൂറിനിടെ മരണം റിപ്പോര്‍ട്ട് ചെയ്തില്ല
രാവിലെ 10 മണിയോടെയാണ് എം വി വാങ് ഹായ് 530 എന്ന ചരക്ക് കപ്പലില്‍ തീപിടിച്ച വിവരം കൊച്ചി കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് എത്തുന്നത്. അപകടം നടന്നത് ബേപ്പൂര്‍ തീരത്ത് നിന്ന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അഴിക്കല്‍ പാതയില്‍. ഉടന്‍ തീരസംരക്ഷണസേനയുടെയും നാവികസേനയുടെയും കപ്പലുകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു ഡോണിയര്‍ വിമാനങ്ങളും നിരീക്ഷണത്തിനെത്തി. കണ്ടൈനറിലേക്ക് തീ പടര്‍ന്നതോടെ പൊട്ടിത്തെറിച്ചു. 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായാണ് ലഭിക്കുന്ന വിവരം. ആകെയുണ്ടായിരുന്ന 22 ജീവനക്കാരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 2 തായ്വാല്‍, 1 ഇന്തോനേഷ്യന്‍, 1 ബര്‍മ്മ എന്നിവിടങ്ങില്‍ നിന്നുള്ളവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു. പരുക്കേറ്റ് 5 പേരില്‍ 2 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കപ്പലിന്റെ പ്രൈമറി ഡക്കില്‍ നിന്നാണ് തീ പടര്‍ന്നത്. കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വി എന്‍ വാസവന്‍,
അറിയിച്ചു.
ALSO READ: ലോഡ്ഷെഡ്ഡിങ് എന്താണെന്ന് അറിയാത്ത തലമുറയുണ്ട് ഇവിടെ; പിണറായി സര്‍ക്കാര്‍ മായ്‌ച്ചുകളഞ്ഞ വാക്ക്
22 ജീവനക്കാരുള്ള കപ്പലില്‍ സിംഗപ്പൂര്‍ പതാകയാണുള്ളത്. ശനിയാഴ്ച കൊളൊബോയില്‍ നിന്ന് യാത്ര തിരിച്ചതാണ് കപ്പല്‍. 2005ല്‍ നിര്‍മ്മിച്ച് നീറ്റില്‍ ഇറക്കിയ കപ്പലാണ് അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503. പരുക്കേറ്റവരെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here