
ഖാലിസ്ഥാനി കമാൻഡോ ഫോഴ്സ് ചീഫ് പരംജിത് സിംഗ് പഞ്ച്വാർ എന്ന മാലിക് സർദാർ സിം സിംഗ് കൊല്ലപ്പെട്ടു. ലഹോറിലെ ജോഹർ ടൗണിൽ വെച്ച് അഞ്ജാതർ വെടിവെച്ച് കൊല്ലുകയായിരുന്നു.
ശനിയാഴ്ച രാവിലെ ആറ് മണിയ്ക്ക് നടക്കാനിറങ്ങിയ പരംജിത് സിംഗിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. വീടിനടുത്ത് സൺഫ്ലവർ സൊസൈറ്റിയിൽ വച്ചാണ് ആക്രമണം നടന്നത്. പരംജിത് സിംഗിൻറെ ഗൺമാൻമാരിൽ ഓരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ കലാപം, കൊലപാതകം, ഗൂഢാലോചന, ആയുധക്കടത്ത് എന്നിവ ആസൂത്രണം ചെയ്തതിന് പരംജിത് സിംഗിനെതിരെ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്ക് വേണ്ടി അന്വേഷണവും നടത്തിയിരുന്നു . മുൻ സൈനിക മേധാവി ജനറൽ എഎസ് വൈദ്യയുടെ കൊലപാതകത്തിലും ലുധിയാനയിൽ നടന്ന രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കവർച്ചയിലും ഇയാൾക്ക് പങ്കുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here