വഖഫ് ഭേദഗതി ബില്ല്: സംയുക്ത പാർലമെന്ററി സമതി റിപ്പോർട്ടിനെ ചൊല്ലി പാർലമെന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ധം

PARLIAMENT

വഖഫ് ഭേദഗതി ബില്ലിന്റെ സംയുക്ത പാർലമെന്ററി സമതി റിപ്പോർട്ടിനെ ചൊല്ലി പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം. ലോക്സഭ 2 മണി വരെ നിർത്തിവെച്ചു. പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് റിപ്പോർട്ടിനു സമതി അംഗീകാരം നൽകിയതെന്നും റിപ്പോർട്ട് അംഗീകരിക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് വഖഫ് ബില്‍ ജെപിസി അംഗീകരിക്കുന്നത്. ഭരണകക്ഷിയില്‍പ്പെട്ട 16 എംപിമാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍, 11 പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നു.

പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വേണ്ട സമയം നല്‍കിയില്ലെന്നാണ് പ്രതിപക്ഷ എംപിമാര്‍ ആരോപിക്കുന്നത്.

ALSO READ; വന്യ ജീവി ആക്രമണം നേരിടുന്നതിൽ കേന്ദ്ര നിയമമാണ് തടസ്സം: ഇ പി ജയരാജൻ

വഖഫ് ഭേദഗതി ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമതി റിപ്പോർട്ടിനെ ചൊല്ലി ലോക്സഭയിലും രാജ്യസഭായിലും ശക്തമായ പ്രതോഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചെന്നും ജനാധിപത്യ വിരുദ്ധമെന്നും രാജ്യസഭാ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാർജ്ജുൻ ഖാർഗെ വിമർശിച്ചു. സമിതിയുടെ നടപടി അപലപനീയമെന്നും ഖാർഗെ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോകസഭ 2 മണി വരെ നിർത്തിവെച്ചു. രാജ്യസഭയും 20 മിനിറ്റോളം തടസപ്പെട്ടു. രാജ്യസഭയിൽ പ്രതിപക്ഷത്തിനെതിരെ ഭരണ പക്ഷം രംഗത്തെത്തിയത് ശക്തമായ വാക്പോരിന് വഴിവെച്ചു. റിപ്പോർട്ട് അംഗീകരിക്കില്ലെന്ന നിലപാട് തന്നെയാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News