വഖഫ് നിയമ ഭേദഗതി: പ്രതിഷേധം കനക്കുന്നു, പലയിടത്തും സംഘർഷം; ബില്ലിനെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി

waqf bill protest

വഖഫ് നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ബംഗാളിലെ മുര്‍ഷിദാബാദില്‍ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വിഷയത്തെ ചൊല്ലി ജമ്മു കാശ്മീര്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. അതേസമയം നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തി. മുസ്ലിം വിഭാഗങ്ങള്‍ക്ക് മേല്‍ കടന്നു കയറാനുള്ള ബിജെപിയുടെ വിവാദ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളിലെ മുര്‍ഷിദാബാദില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസുമായുണ്ടായ ഏട്ടുമുറ്റലില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധത്തിനിടെ വാഹനങ്ങള്‍ളും കടകളും കത്തി നശിച്ചു. നിയമത്തെ ചൊല്ലി ജമ്മു കശ്മീര്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. വിഷയം ചര്‍ച്ച ചെയ്യുന്നതിനെ ബിജെപി എംഎല്‍എമാര്‍ എതിര്‍ത്തതോടെ ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ സഭക്കകത്തും പുറത്തും കയ്യേറ്റമുണ്ടായി.

ALSO READ; വഖഫ് ബില്ലിനെ പിന്തുണച്ച സിബിസിഐക്ക് രൂക്ഷ വിമർശനവുമായി കത്തോലിക്കാ വിഭാഗം പ്രമുഖർ

അതേസമയം ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്തെത്തി. കോണ്‍ഗ്രസ് നിയമത്തെ എതിര്‍ക്കുന്നത് പ്രീണനത്തിന് വേണ്ടിയാണെന്നും അവ നിര്‍വീര്യമാക്കാനാണ് നിയമം പാസാക്കിയതെന്ന് മോദി പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം. നിയമത്തെ ശക്തമായി നേരിടാന്‍ ആണ് പ്രതിപക്ഷത്തിന്റെയും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News