
വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതിന് പാർട്ടി പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് ജെഡിയുവിൽ രാജി തുടരുന്നു. പാർട്ടി യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രെസ് ഹസനാണ് പുതുതായി രാജി വച്ചത്. ബില്ലിനെ പിന്തുണച്ച നടപടി മുസ്ലിങ്ങളുടെ വിശ്വാസം തകർത്തെന്ന് രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിനിടെ 5 പേരാണ് രാജിവച്ചത്. വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് രാജികൾ വ്യക്തമാക്കുന്നത്.
ജെഡിയു ന്യൂനപക്ഷ സെല്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, അലിഗഡില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദിഖി, ഭോജ്പൂരില്‍ നിന്നുള്ള മുഹമ്മദ് ദില്‍ഷന്‍ റെയ്ന്‍, മുന്‍ സ്ഥാനാര്‍ത്ഥി മുഹമ്മദ് കാസിം അന്‍സാരി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.
ALSO READ; മഹാരാഷ്ട്ര: പൂനെയിൽ പണമില്ലെന്ന കാരണത്താൽ ആശുപത്രി ചികിത്സ നിഷേധിച്ചു; ഗർഭിണിക്ക് ദാരുണാന്ത്യം
പാര്‍ട്ടി മതേതര പ്രതിച്ഛായ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി മുസ്ലീങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് നിന്നതെന്നും തബ്രെസ് ഹസൻ നിതീഷ് കുമാറിന് അയച്ച രാജിക്കത്തില്‍ പറയുന്നു. വഖഫ് വിഷയത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന പാർട്ടിയുടെ നടപടി തന്നെ നിരാശനാക്കിയിട്ടുണ്ടെന്ന് മുതിർന്ന ജെഡിയു നേതാവ് മുഹമ്മദ് ഖാസിം അൻസാരി നിതീഷ് കുമാറിന് അയച്ച രാജി കത്തിൽ പറയുന്നു.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് കരുതിയ ലക്ഷക്കണക്കിന് മുസ്‍ലിംകളുടെ വിശ്വാസമാണ് ബില്ലിനെ പിന്തുണച്ചതിലൂടെ പാർട്ടി തകർത്തതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ബില്ലിനെ പിന്തുണച്ചതിലൂടെ നിതീഷ് കുമാർ മതേതര പ്രത്യയശാസ്ത്രത്തിന്റെ പതാക വാഹകനാണെന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്‍ലിംകളുടെ വിശ്വാസം തകർത്തതായി ജെഡിയു ന്യൂനപക്ഷ വിഭാഗത്തിന്റെ തലവനായ മുഹമ്മദ് അഷ്‌റഫ് അൻസാരി തന്റെ രാജി കത്തിൽ പറഞ്ഞു. ബില്ലിനെ പിന്തുണച്ചതിനെതിരെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഗുലാം റസൂൽ ബലിവായും പരസ്യമായി രംഗത്തെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here