വഖഫ് ഭേദഗതി ബിൽ; പതിനൊന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ച അവസാനിച്ചു

loksabha

വഖഫ് ഭേദഗതി ബില്ലിന്മേലുളള ചർച്ച അവസാനിച്ചു. പതിനൊന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചയാണ് അവസാനിച്ചത്. വിഷയത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി നൽകുകയാണ്. മികച്ച ചർച്ചയാണ് ഉണ്ടായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭരണ പ്രതിപക്ഷ അംഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. പ്രതിപക്ഷത്തിന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പരാമർശങ്ങൾ ശ്രദ്ധയോടെ വേണമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ ശക്തമായാണ് പ്രതിപക്ഷം എതിർത്തത്.

ബിൽ കൊണ്ടുവന്നത് നിയമപ്രകാരമാണെന്ന് കിരൺ റിജിജു മറുപടി നൽകി. മുസ്ലിം വനിതകളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ബിൽ. പ്രതിപക്ഷം ഉന്നയിച്ചത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആണ്. ഭരണഘടന വിരുദ്ധമായ വാക്കുകൾ ആണ് പല പ്രതിപക്ഷ അംഗങ്ങളും ഉപയോഗിച്ചത്. ക്രൈസ്തവ സംഘടനകള്‍ എല്ലാം ബില്ലിനെ അനുകൂലിക്കുന്നു

ALSO READ: ഗുജറാത്തിൽ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു; ഒരു പൈലറ്റ് മരിച്ചു

ബില്ലിലെ പേപ്പറുകൾ കീറി നീക്കിയ ഉവൈസിക്കെതിരെ ജഗതാംബിക പാൽ സംസാരിച്ചു. ബിൽ കീറിയത് ഭരണഘടനാ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ലോക്സഭയിൽ ചർച്ചയിൽ രാഹുൽഗാന്ധി പങ്കെടുത്തില്ല. ബിൽ അവതരണത്തിനു ശേഷം ആണ് സഭയിൽ എത്തിയത്.

updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News