
കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിൽ കാര്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ജോസ് കെ മാണി. ന്യൂനപക്ഷങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള ശ്രമം തടയും. കൗണ്‍സിലില്‍ അമുസ്ലിംകളെ ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ കേരള കോണ്‍ഗ്രസിന് നിലപാടുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ നിലപാടും. ആത്യന്തികമായ നിലപാട് ബില്ലിന് എതിരാണ്. ബില്ലിലെ ചില വ്യവസ്ഥകള്‍ അനുകൂലിച്ചു. സാധാരണക്കാര്‍ക്ക് നീതിന്യായ വ്യവസ്ഥയെ സമീപിക്കാന്‍ അവസരമുണ്ട്. അതിനെ അനുകൂലിച്ചു. ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ ആകുമോ എന്ന് ചോദിച്ചെങ്കിലും മന്ത്രി മറുപടി നല്‍കിയില്ല. മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. ഇനിയും ചെയ്യും. സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
വഖഫ് ചെയ്യുന്നയാൾ 5 വര്‍ഷം മുസ്ലിം ആകണം എന്നുള്ള നിബന്ധനകള്‍ തെറ്റാണ്. എസ് എഫ് ഐ ഒ വിഷയത്തിൽ മുഖ്യമന്ത്രിയും സി പി ഐ എമ്മും നിലപാട് പറഞ്ഞിട്ടുണ്ട്. കേരളത്തെ സാമ്പത്തികമായും വികസനകാര്യത്തിലും തകര്‍ക്കുന്ന രീതിയില്‍ കേന്ദ്രം നീങ്ങിയിട്ടുണ്ട്. അത്തരം ഇടപെടലുകളുടെ ഭാഗമായാണ് ഇതിനെ കരുതേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

