ആർ എൽ ഡിയിലും വഖഫ് എഫക്ട്; ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി രാജിവെച്ചു

rld-waqf-bill

പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെ പിന്തുണച്ചതിൽ വിയോജിപ്പ് ചൂണ്ടിക്കാട്ടി രാഷ്ട്രീയ ലോക്ദള്‍ (ആര്‍ എല്‍ ഡി) ഉത്തര്‍പ്രദേശ് ജന. സെക്രട്ടറി രാജിവെച്ചു. ഷഹസേബ് റിസ്‌വി ആണ് രാജിവെച്ചത്. ബി ജെ പി നയിക്കുന്ന എന്‍ ഡി എയിൽ അംഗമാണ് ആര്‍ എല്‍ ഡി.

വഖഫ് ബില്ലിനെ പിന്തുണയ്ക്കാനുള്ള ആര്‍ എല്‍ ഡി ദേശീയ പ്രസിഡന്റ് ജയന്ത് ചൗധരിയുടെ തീരുമാനത്തില്‍ താന്‍ രോഷാകുലനാണെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ ഭാവി കാര്യങ്ങൾ റിസ്‌വി തീരുമാനിച്ചിട്ടില്ല. അനുയായികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.

Read Also: വഖഫ് ബില്ലിൽ ഭിന്നത: ജെഡിയുവിൽ രാജി തുടരുന്നു; പാർട്ടി യുവജന വിഭാഗം വൈസ് പ്രസിഡന്‍റ് രാജി വച്ചു

രണ്ടായിരത്തിലധികം ആര്‍ എല്‍ ഡി പ്രവര്‍ത്തകര്‍ തന്നോടൊപ്പം രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം വോട്ടര്‍മാരുടെ വികാരങ്ങള്‍ ചൗധരി അവഗണിച്ചു. ഇന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആര്‍ എല്‍ ഡിക്ക് 10 എം എല്‍ എമാരുണ്ട്. മുസ്ലിംകൾ ഇതിന് വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. ചരണ്‍ സിങ് കാണിച്ച പാതയില്‍ നിന്ന് ചൗധരി വ്യതിചലിച്ചുവെന്നും റിസ്‌വി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News