
പ്രിയങ്ക ഗാന്ധി എം പിക്കും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. വഖഫ് നിയമ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധി എം പി പങ്കെടുക്കാത്തത് കളങ്കമായെന്ന് മുഖപത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. വിപ്പ് ലംഘിച്ച് പാര്‍ലമെന്റില്‍ എത്താതിരുന്നതിനെ ന്യായീകരിക്കാനാകില്ല.
മുസ്ലിംകളുടെ ഭരണഘടനാവകാശങ്ങള്‍ ബി ജെ പി ബുള്‍ഡോസ് ചെയ്യുമ്പോള്‍ പ്രിയങ്കാ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം പ്രസക്തം. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബില്ലില്‍ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് സംസാരിച്ചില്ല എന്ന ചോദ്യവും ഉയര്‍ന്നു നില്‍ക്കും. ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷം മുസ്ലിംകള്‍ക്കും ഇന്ത്യന്‍ മതേതരത്വത്തിനും എതിരെ സംഘപരിവാറിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണ് വഖഫ് ഭേദഗതി ബിൽ.
ഇനി നിയമ പോരാട്ടത്തിന്റെയും രാഷ്ട്രീയ സമരങ്ങളുടെയും കാലമാണ്. അതില്‍ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകും എന്ന ഉറ്റുനോട്ടത്തിലാണ് ഭാവി ഇന്ത്യയെന്നും സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍ വിശദീകരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here