വഖഫ് ഹർജികളിൽ ചൊവ്വാഴ്ച വാദം കേൾക്കും

WAQF BILL

വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേൾക്കും. തെരഞ്ഞെടുത്ത മൂന്ന് വിഷയങ്ങളിൽ സത്യവാങ്മൂലം സമർപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പ് തുടരണമെന്നും നിർദ്ദേശമുണ്ട്. ഹര്‍ജിയില്‍ ചൊവ്വാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നാണ് വിവരം.

ALSO READ: ‘ധീരജ് വധത്തിലെ കെ എസ് യു – കോൺഗ്രസ് ഗൂഢാലോചന വീണ്ടും വെളിവായി’; കൊലവിളി മുദ്രാവാക്യം വിളിച്ചവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് എസ് എഫ് ഐ

വഖഫ് സ്വത്തുക്കളിൽ  തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി മുൻപ് ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡിലും വഖഫ് കൗൺസിലിലും എക്സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാവരും മുസ്ലീങ്ങൾ ആയിരിക്കണം എന്ന ഉത്തരവും സുപ്രീംകോടതി  പുറപ്പെടുവിച്ചിരുന്നു.

140ഓളം ഹർജികളാണ്‌ വഖഫ്‌ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ വന്നിട്ടുള്ളത്‌. ഇതിൽ അഞ്ച്‌ ഹർജികളിലാണ് സുപ്രീംകോടതി വിശദമായ വാദം കേൾക്കുന്നത്..

ENGLISH NEWS SUMMARY: The Supreme Court will hear the petitions challenging the Waqf Act on Tuesday. The central government has announced that it has filed affidavits on three selected issues.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News